Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
ഒന്ന് ഫ്ലാറ്റിൽ എത്തിക്കാൻ ഹെല്പ് ചെയ്യാമോ..
ഹരി ദേവൂനെ വീണയുടെ കയ്യിൽ കൊടുത്ത ശേഷം, വീണ പറഞ്ഞ പോലെ കാര്യങ്ങൾ ചെയ്യാൻ ആരംഭിച്ചു..
ഗിഫ്റ്റുകൾ എല്ലാം ദേവൂന്റെ റൂമിൽ അടക്കി വച്ച ശേഷം, ദേവൂന്റെ കവിളിൽ മുത്തം വച്ച് ഹരി, വാതിൽ അടച്ചു പുറത്തിറങ്ങി വീണയോടൊപ്പം.
ഹരി : ഞാൻ ഇറങ്ങട്ടെ എന്നാൽ..
വീണ : കുറച്ചു നേരം ഇരിക്കാമോ, സംസാരിക്കാൻ ഉണ്ട് കുറച്ച്..
ഹരി ഒന്ന് ആലോചിച്ച ശേഷം, പതിയെ സോഫയിലേക്ക് ഇരുന്നു.
വീണ തന്റെ റൂമിലേക്ക് പോയി, തിരികെ വന്നത്, രണ്ടു ഗ്ലാസും പകുതി തീർന്ന വൈറ്റ് കുപ്പിയുമായി ആണ്.
ഹരിയുടെ മുന്നിൽ കുപ്പിയും ഗ്ലാസും വച്ച്, വീണ ഹരിയുടെ അടുത്തിരുന്നു.
ഹരി കുപ്പി നോക്കിയ ശേഷം: ഇത് ശീലമാക്കിയോ...
വീണ : അല്ലാതെ എന്ത് ചെയ്യാൻ, ഉറക്കം വരുന്നില്ല ഇപ്പോൾ..
ഹരി : ഞാൻ... ഞാൻ കാരണം ആണല്ലേ..
വീണ : അതെ... നീ തന്നെ ആണ് കാരണം..
ഹരി വീണയെ നോക്കി, പിന്നെ മിണ്ടാതെ തല കുമ്പിട്ടിരുന്നു..
വീണ രണ്ടു ഗ്ലാസിലും സാധനം ഒഴിച്ച്, ഒന്ന് ഹരിക്ക് നേരെ നീട്ടി..
ഹരി : വേണ്ട..
വീണ: പിടിക്കട....
ഹരി ഗ്ലാസ് എടുത്ത് ചുണ്ടിൽ അടുപ്പിച്ചു, ചീയെര്സ് പോലും പറയാതെ ഗ്ലാസ് കാലിയാക്കി.
ഹരി : ഞാൻ പോവാം എന്ന് പറഞ്ഞതല്ലേ..
വീണ ഗ്ലാസ് സിപ് ചെയ്ത് : അതുകൊണ്ട് നടന്നത് ഇല്ലാതാവില്ലല്ലോ..
ഹരി : ചേച്ചി പറ,, ഞാൻ എന്താ ചെയ്യേണ്ടത്..
വീണയും ഗ്ലാസ് കാലിയാക്കി ടേബിളിൽ വച്ച ശേഷം പറഞ്ഞു:
💬 Comments
View all comments