Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]
കൂടി കൊണ്ട് വന്നു. അതിനനുസരിച്ചുള്ള ചീത്തയും കൊടുത്തു ആയിഷ. ഒരു ഭാവ വ്യത്യാസവും ഇല്ലാതെ തല താഴ്ത്തി എല്ലാ കേട്ട് നിൽക്കുന്ന ഹരിയെ കണ്ട് ആയിഷക്ക് തോന്നി, ഹരി എല്ലാം സിനിമ പാട്ട് പോലെ, കേട്ട് എൻജോയ് ചെയ്യുകയാണ് എന്ന്..
................................................................
മുംബൈ നഗരത്തിൽ കമ്പനിയുടെ വളർത്തുന്നതുമായി ബന്ധപ്പെട്ട മീറ്റിങ്ങുകൾക്ക് ആയിഷയെ ആണ് അയച്ചത് കമ്പനി....
കൂടെ തന്നെ ഹരിക്കും പോകേണ്ടി വന്നു. ഇത് ആദ്യമായി അല്ല യാത്രകൾ, ആയിഷയുടെ കൂടെ, സൗത്ത് ഇന്ത്യ മുഴുവൻ കറങ്ങിയിട്ടുണ്ട് ഹരി, പി എ ആയി..
മണിക്കൂറുകൾ നീണ്ട മീറ്റിങ്ങുകൾ, ഹരിക്ക് വെള്ളം കുടിക്കാൻ പോലും സമയം കിട്ടിയില്ല എന്ന് പറയാം.. മീറ്റിങ് ടേബിളിൽ ഉയർന്നവർക്കായി ആഹാര സാധനങ്ങൾ എത്തിയപ്പോൾ, സൈഡിൽ എല്ലാം കേട്ട്, പോയ്ന്റ്സ് നോട്ട് ചെയ്ത് ഇരുന്നിടത്ത് തന്നെ ഇരുന്നു ഹരി.
ആയിഷയുടെ സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയിൽ, ആയിഷയെ ആലിംഗനം ചെയ്ത മുടി നരച്ച, അമ്പതിനു മുകളിൽ പ്രായം ഉള്ള, xxxx കമ്പനി എം ഡി യുടെ ചെവിയിൽ ആയിഷ പറയുന്നത് ഹരി കേട്ടു : നമുക്ക് എന്റെ സ്യൂട്ടിൽ കാണാം എന്ന്..
ഇതു ആദ്യമായല്ല ആയിഷ തന്റെ സ്യുട്ടിലേക്ക് ഒരാളെ വിളിക്കുന്നത് എന്ന് ഹരിക്കറിയാം. സുട്ടിൽ എന്ത് നടക്കുന്നു എന്ന് മാത്രമേ ഹരിക്ക് അറിയാത്തതായി ഉണ്ടായിരുന്നുള്ളു..
ആയിഷയുടെ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ പത്തു കിലോമീറ്റർ ദൂരെ ഒരു സ്റ്റാർ ഇല്ലാത്ത ഹോട്ടലിൽ ആയിരുന്നു ഹരിയുടെ താമസം. ആദ്യം തന്നെ വയറു നിറച്ചു ഫുഡ് അടിച്ച ശേഷം, കുറച്ചു നേരം കണ്ണുകൾ അടച്ചു കിടന്നു ഹരി.
ഒരുറക്കം
💬 Comments
View all comments