Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]
ഓഫീസിൽ, ജോലിക്കാര്യങ്ങളിൽ മുതൽ എടുത്തിരുന്നു. തന്റെ പൊസിഷൻ നോക്കാതെ, സീനിയരിറ്റി നോക്കാതെ, ശാന്തമായി ജോലി ചെയ്യുകയും, ബാക്കി ഉള്ളവരുടെ ജോലി ചെയ്യുക, ബാക്കി ഉള്ളവരുടെ തെറ്റുകുറ്റങ്ങൾ തന്റെ തലയിൽ കെട്ടി വച്ച്, തെറ്റ് ചെയ്തവരോട് ഒന്ന് ദേഷ്യപെടുക പോലും ചെയ്യാതെ ജോലി ചെയ്തു കൊണ്ടിരുന്ന വീണ..
അതുകൊണ്ട് തന്നെ ആണ് ഹരി, വീണയോട് പറഞ്ഞു പറഞ്ഞു, അല്ലെങ്കിൽ ഉപദേശിച്ചു മാറ്റങ്ങൾ വരുത്തിച്ചു തുടങ്ങിയത്.
മേക്കപ്പ്, ഡ്രസ്സിങ് സ്റ്റൈൽ തുടങ്ങി, ഓഫീസിൽ പതിയെ സ്ട്രിക്റ്റ് ആയി പിടി മുറുക്കി തുടങ്ങി വീണ...
വീണയിലെ മാറ്റം എല്ലാവരും അത്ഭുത്തോടെയും, ഞെട്ടലൂടെയും ആണ് കണ്ടത്, ആയിഷ അടക്കം.
പക്ഷെ ഹരി മാത്രം, മനസ്സിൽ ചിരിച്ചു കൊണ്ട്, എല്ലാം കണ്ടും കേട്ടും, കേട്ടില്ല എന്ന മട്ടിൽ ഇരുന്നു..
ഹരി.... അതേ... അവൻ തന്നായിരുന്നു എല്ലാറ്റിനും പിന്നിൽ.
ഇത്രയും നാളത്തെ ആയിഷയുടെ പി എ ജോലിയിലെ അനുഭവസമ്പത് മതിയായിരുന്നു ഹരിക്ക് മനസ്സിലാക്കാൻ, ഇപ്പോഴത്തെ വീണക്ക് ആ ചെയറിൽ ഇരുന്നാൽ ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകൾ ചെറുതോന്നുമാവില്ല എന്ന്.
................................................................
അങ്ങിനെ ഇരിക്കെ ഹരിക്ക് കിട്ടിയ എട്ടിന്റെ പണി ആയിരുന്നു വീണയുടെ അമ്മയുടെ തറവാട്ട് വീട്ടിൽ ഉണ്ടായ വീഴ്ച്ച. പശു ഓടിച്ചു വീഴ്ത്തിയ വീണയുടെ അമ്മയുടെ കാലിൽ നീര് വന്നതോടെ, വീണക്ക് അമ്മയെ കൂട്ടി കൊണ്ട് വരേണ്ടി വന്നു തന്റെ കൂടെ.
അതിന്റെ കൂടെ ആയിഷയും ഫുൾ ഫോമിൽ ആണ്. ദിവസങ്ങൾ ആയി മുഖം കടന്നൽ കുത്തിയ പോലെ ആണ് ആയിഷയുടെ. ഹരിക്ക് മാത്രം അല്ല, ഓഫീസിൽ എല്ലാവർക്കും കിട്ടി അതിന്റെ ഡോസ്.
ഇതിനിടയിൽ മസാജിനു വിളിപ്പിക്കാത്തത്
💬 Comments
View all comments