Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
തന്നെ മിക്ക സമയവും അടച്ചിരുന്ന്, തന്റെ ലോകത്ത് സമയം കളഞ്ഞിരുന്ന ഫൈസി, ചിരിച്ചു കളിച്ചു കൊണ്ട്, ഹരിയോടൊപ്പം, വീൽ ചെയറിൽ അങ്ങോട്ടും ഇങ്ങോട്ടും പായുമ്പോൾ, ഇതെല്ലാം കണ്ട് സന്തോഷത്തോടെ കണ്ണ് തുടച്ചു നഫിസ.
ദിവസങ്ങൾ അതി വേഗം കടന്നു പോയി കൊണ്ടിരുന്നു. ഹരിയെ കാണാൻ, തനിച്ചു കാണാൻ, സംസാരിക്കാൻ, ഹരിയോടൊപ്പം സമയം പങ്കിടാൻ, ആയിഷയുടെ മനസ്സ് വേംബി എങ്കിലും, തന്റെ വീടും, ഫൈസിയും, ഉമ്മയും എല്ലാം ആ മനസ്സിന് വിലങ്ങു തടി ആയി നിന്നും.
അതിന് പുറമെ, ഹരി മനഃപൂർവം തന്നിൽ നിന്നും അകലം പാലിക്കുന്നതും കൂടെ ആയിഷ കണ്ടറിഞ്ഞു മനസ്സിലാക്കി.
ഹരിയുടെ കാലിൽ പ്ലാസ്റ്റർ വെട്ടി വരുന്ന വഴി ഹരി പറഞ്ഞു ആയിഷയോട് : മാം, എനിക്ക് പോവാറായിരിക്കുന്നു, തിരിച്ചു നാട്ടിലേക്ക്. പിന്നെ ജോലി,, അത് ഞാൻ.....
ആയിഷ : മ്മ്മ് അറിയാം......
കുറച്ചു നേരം ആലോചിച്ച ശേഷം മനസ്സിലെ സങ്കടം അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു, എങ്ങനെങ്കിലും ഹരിയുടെ മനസ്സ് മാറ്റി പോവാതിരിപ്പിക്കാൻ വേണ്ടി : ഭയങ്കര ഹാപ്പി ആയിരുന്നു വീണ ചേച്ചി.. ഇത് അറിഞ്ഞാൽ.....
ഹരി : മ്മ്...ചേച്ചിയെ കാണണം, സംസാരിക്കണം എനിക്ക്. ഇന്നോ നാളെയോ...
ആയിഷ : നമുക്ക് ഓഫീസിൽ നിർത്താം എന്നാൽ...
ഹരി : വേണ്ട മാം,, ഞാൻ ഫ്ലാറ്റിൽ കണ്ടോണ്ട് ചേച്ചിയെ. സ്വകാര്യമായി, സ്വസ്ഥമായി സംസാരിക്കണം....
ആയിഷയുടെ വണ്ടിയുടെ വേഗത കൂടി, കൂട്ടി. മനസ്സിൽ അസൂയ, കുശുമ്പ് നിറഞ്ഞു ആയിഷക്ക് അത് കേട്ടിട്ട്. മുഖത്ത് ഒന്നും കാണിക്കാൻ പറ്റാതെ, പറയാൻ പറ്റാതെ അതിന്റെ ക്ഷീണം വണ്ടിയിൽ കാണിച്ചു.
വീണ
💬 Comments
View all comments