Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
അവിടുത്തെ കാലാവസ്ഥയും, അസുഖം കൂടി ഇനിയും ഇങ്ങനെ വരാൻ വഴി ഉണ്ട്.
അവൾ തിരിച്ചു വന്നു ഇവിടെ, അവളുടെ മോന് വേണ്ടി, അവന്റെ കൂടെ നിൽക്കാൻ വേണ്ടി, അവനെ എന്നും കാണാൻ വേണ്ടി..
പക്ഷെ അവൾ ഒരു കാര്യം മനസ്സിലാക്കാൻ വൈകി, മകന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം എന്താണ് എന്ന്.
അവന്റെ മനസ്സിൽ, അവൾ ജനിച്ച ശേഷം, വയ്യാത്ത മകനെ ഉമ്മുമ്മയുടെ കയ്യിൽ കൊടുത്ത് നോക്കാൻ വയ്യാതെ ഇട്ടിട്ടു പോയവൾ ആണ്. സ്വന്തം ഭാവിക്കു വേണ്ടി...
അവൾ കീഴടങ്ങിയില്ല, നാട്ടിൽ അവൾ പൊരുതി, മരിച്ചു പണി ചെയ്തു. കാശ് ഉണ്ടാക്കി, പേരുണ്ടാക്കി. ഒരു കാര്യത്തിന് മാത്രം പറ്റിയില്ല, മകന്റെ മനസ്സിൽ കയറി പറ്റാൻ, അവന്റെ സ്വന്തം ഉമ്മ ആവാൻ.
മകൻ തന്നെ ഒഴിവാക്കുന്നത്, തന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്തത്, അവൾ കുടിക്കാൻ തുടങ്ങി, വലിക്കാൻ തുടങ്ങി, മകന്റെ ഭാഷയിൽ കുടിച്ചു കൂത്താടാൻ തുടങ്ങി.
എല്ലാം സഹിച്ചും, മകന്റെ അവഗണന സഹിച്ചും, നാട്ടിൽ നിൽക്കാൻ, മകന്റെ കൂടെ നിൽക്കാൻ, അവളുടെ താഴെ ജോലി ചെയ്യുന്ന ഒരാളെ അവൾ കല്യാണം കഴിച്ചു.
ബാക്കി എല്ലാവർക്കും, അവൾ തന്റെ ശോഭനമായ ഭാവിക്ക് വേണ്ടി അത് ചെയ്തു എന്നാണ്. പക്ഷെ, അതായിരുന്നില്ല സത്യം, തന്റെ ശ്വാസം ആയ, ജീവനായ, മകന്റെ അരികിൽ, അവൻ എന്ത് വിചാരിച്ചാലും, എന്ത് പറഞ്ഞാലും ശരി, അവനരികിൽ ഉണ്ടാവാൻ വേണ്ടി, അവനെ വിട്ട് പണ്ടൊരിക്കൽ മാറി നിന്ന പോലെ, ഇനി ഒരിക്കലും മാറി നിൽക്കാതിരിക്കാൻ ആയിരുന്നു അവൾ ചെയ്തത് അത്.
ഹരി ഒന്ന് നിർത്തിയ ശേഷം : ഇതിൽ ഉമ്മ,
💬 Comments
View all comments