Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
നിന്റെ ഉമ്മ ആയിഷ, മോൻ നീ, കെട്ടിയത് ഞാൻ.. കഥ ഞാൻ കോപ്പി അടിച്ചു, നിന്റെ ഉമ്മാന്റെ ഡയറിയിൽ നിന്നും... മകനെ കുറിച്ച് മാത്രം കുത്തി കുറിക്കുന്ന ആ ഡയറിയിൽ നിന്നും...
ഹരി ആയിഷയെ നോക്കി..
ആയിഷ മുഖം കുനിച്ചു പൊട്ടി കരയാൻ തുടങ്ങിയിരുന്നു. തൊട്ടപ്പുറത്തായി സങ്കടം താങ്ങാതെ ഉമ്മുമ്മയും കരയുന്നുണ്ട്...
ഫൈസിയുടെ തൊണ്ട ഇടറി, കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി തുടങ്ങി.
ഹരി ഫൈസിയെ നോക്കി: ഞാൻ ഇന്ന് പോവാണ് ഫൈസി. ഇവടെ നിന്ന് ചേച്ചിടെ ഫ്ലാറ്റിൽ. നാളെയോ മറ്റന്നാളോ, നാട്ടിലേക്ക്. ഇനി ഇങ്ങോട്ട് ഒരു വരവ്, അറിയില്ല, ഉണ്ടാവുമോ ഇല്ലയോ ഒരു ഉറപ്പും ഇല്ല. ഇത് ഒരു അവസരം ആണ് നിനക്ക്, നിന്റെ തെറ്റി ധാരണ മാറ്റാൻ. എനിക്ക് കിട്ടിയത് പോലെ ഒരു അവസരം, എന്റെ അച്ഛനെ എനിക്ക് മനസ്സിലാക്കാൻ പറ്റിയ പോലെ.
നിനക്കിനി മാറാൻ പറ്റിയില്ലെങ്കിലും, അതാണ് സത്യം, നിന്റെ ഉമ്മാന്റെ മനസ്സ് നിറച്ചും നീ ആണ്. നീ മാത്രം. അതിൽ ആരും ഇല്ല,, ഒന്നും ഇല്ല. വേറൊന്നും...
ഹരി തിരിഞ്ഞു നടന്നു തന്റെ മുറിയിലേക്ക്. തന്റെ ഭാണ്ഡം മുറുക്കി കെട്ടാൻ..
" ഉമ്മാ "..... ഫൈസിയുടെ വിളി ആയിഷയുടെ ഉള്ള് ഉലച്ചു.
ആയിഷ കരഞ്ഞു കൊണ്ട് ഓടി ഫൈസിയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന്, തന്റെ മുഖം ഫൈസിയുടെ തുടയിലേക്ക് ചേർത്ത് വച്ചു കരഞ്ഞു.
ഫൈസി ആയിഷയുടെ തല മുടി തഴുകി കൊണ്ട് തയിൽ മുത്തം വച്ചു.
അവർക്ക് പറയാൻ, സംസാരിക്കാൻ ഒരുപാട് ഉണ്ടായിരുന്നു......................
................................................................
ഹരി ബാഗ് എടുത്ത് ഇറങ്ങി
💬 Comments
View all comments