Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
ഹരി ഒന്നും മനസ്സിലാവാതെ : എന്താ സംഭവം.. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..
ആയിഷ : അതാ പറഞ്ഞെ, ഹരിക്ക് മനസ്സിലാവാൻ സമയം എടുക്കും എന്ന്.
അഞ്ചു കുറച്ചു ദൂരെ ആയി നിൽക്കുന്ന പെണ്ണിനെ നോക്കി ഉറക്കെ വിളിച്ചു : ഡാലി....................
പതിയെ തല താഴ്ത്തി നടന്നു അവരുടെ അടുത്തേക്ക് നടന്നു വന്നു ഡാലി..
അഞ്ചു ഡാലിയെ നോക്കി : ഇത് എന്റെ ബാംഗ്ലൂർ ബ്രാഞ്ചിന്റെ ആൾ ഇൻ ആൾ ആണ്.. ആയിഷ മാം, ഹരിയുടെ വൈഫ്..
ഹരിയും ഡാലിയും പരസ്പരം നോക്കാൻ ബുദ്ധിമുട്ടി. താഴെയും അവിടേം, ഇവിടേം ആയി തിരിഞ്ഞു മറിഞ്ഞു നോക്കി കളിച്ചു ഹരി..
ആയിഷ ഉടനെ കുട്ടിയെ അഞ്ജുവിനെ ഏൽപ്പിച്ച ശേഷം : ഡാലിയെ കുറിച്ച് കേട്ടിട്ടേ ഉള്ളൂ.. ഹരി പറഞ്ഞു അറിയാം,, ആദ്യമായി ആണ് കാണുന്നത്..
ഡാലി പതിയെ മൂളി...മ്മ്...
ഹരിയെയും, അഞ്ജുവിനെയും ഞെട്ടിച്ചു കൊണ്ട് ആയിഷ ഡാലിയെ കെട്ടി പിടിച്ചു കൊണ്ട് രണ്ടു കവിളിലും ഉമ്മ വച്ചു പറഞ്ഞു : താങ്ക്സ്, ഒരുപാട് താങ്ക്സ്.
അന്തം വിട്ടു നിന്ന ഡാലിയർ നോക്കി ആയിഷ തുടർന്നു : ഡാലി ഹരിയുടെ ലൈഫിൽ വന്നില്ലായിരുന്നു എങ്കിൽ, ഹരി ഇന്ന് എന്റെ കൂടെ ഉണ്ടാകുമായിരുന്നില്ല. ഹരിയെ എനിക്ക് തന്നതിന് ഒരുപാട് താങ്ക്സ്..
അഞ്ജുവും ഹരിയും പരസ്പരം കണ്ണ് തുറിച്ചു നോക്കി..
ആയിഷ : നല്ല തിരക്കുള്ള സമയം ആയിട്ടും, ഡാലിയെ കാണാൻ വേണ്ടി, എന്റെ നന്ദി പറയാൻ വേണ്ടി ആണ് ഞാൻ ഇന്ന് വന്നത്..
ഒന്നുടെ ഡാലിയെ പുണർന്ന ശേഷം : താങ്ക് യൂ എഗൈൻ, ഡാലി..
...................................................................
കാറിൽ തിരിച്ചുള്ള യാത്രയിൽ..
ഹരി : എന്നാലും എന്റെ ഐഷു.. ഇതിനാണല്ലേ, ഞാൻ ഇല്ല എന്ന് പറഞ്ഞിട്ടും, എന്നെ കുത്തി ഇളക്കി കൊണ്ട് പോന്നത്...
ആയിഷ ചിരിച്ചു കൊണ്ട് : എന്റെ നന്ദി ഞാൻ പറഞ്ഞു, ഇനി ഹരിക്ക്, പ്രതികാരം ചെയ്യണം എങ്കിൽ പറ, അതിനുള്ള ചില കാര്യങ്ങളും, അവളെ കുറിച്ച് ഞാൻ കണ്ടു പിടിച്ചു വച്ചിട്ടുണ്ട്..
ഹരി : ഓഹ്... എന്റെ ഐഷു.. ഒരു പ്രതികാരവും
💬 Comments
View all comments