0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

വിളിച്ച വ്യക്തിയുടെ രൂപം മാത്രം കാണിച്ചു തന്നു. പെട്ടന്ന് നന്ദൻ വെളിച്ചത്തേക്ക് മാറി വന്നു.. അവനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഭയവും വിഷമവും ഒരുപോലെ പെയ്തിറങ്ങി..

നന്ദൻ :ഹരിത പ്ലീസ് താൻ എന്താടോ ഇങ്ങനെ. തനിക്കു എന്ത് പറ്റി. ഇതെന്തു വേഷം ആണ്.

അപ്പോഴേക്കും ശ്യാം അവന്റെ നെഞ്ചിൽ കൈ വെച്ച് പുറകിലേക്ക് തെള്ളി മാറ്റി. തിരിച്ചു ഒന്നും പറയാൻ പറ്റാതെ അവൾ അങ്ങനെ തന്നെ നിന്നു. ശ്യാം അവന്റെ കോളറിൽ പിടിച്ചു തറയിലേക്ക് തെള്ളി ഇട്ടു എന്നാൽ വീണ്ടും എഴുന്നേറ്റു വന്നു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു. വീണ്ടും ശ്യാം അവനെ തടഞ്ഞു പക്ഷേ ഈ തവണ ശ്യാമിന് പണി പറ്റി. തടയാൻ വന്ന ശ്യാമിനെ നന്ദൻ ഒറ്റ ചവിട്ടിന് താഴെ ഇട്ടു എന്നിട്ട് അവന്റെ നെഞ്ചിൽ കയറി ഇരുന്നു കൊണ്ട്. മുഖത്തേക്ക് അമർത്തി ഇടിച്ചു...

ശ്യാം :അമ്മേ....... ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.

ഒറ്റ ഇടിയിൽ തന്നെ അവന്റെ മൂക്കിന്റെ പാലം മുറിഞ്ഞു ചോര വന്നു. സെക്യൂരിറ്റി ഒന്നും തന്നെ ചെയ്യാതെ തത്കാലം ഒതുങ്ങി നിന്നു. കാരണം അവനു രണ്ടു കൊള്ളണം എന്ന് അയാൾക്കും തോന്നി. എന്നാൽ പെട്ടന്ന് ഹരിത നന്ദനെ തെള്ളി മാറ്റി.

ഹരിത :നിങ്ങളോട് ഞാൻ പറഞ്ഞത് അല്ലെ ഇനി നമ്മൾ തമ്മിൽ ഒരു ബന്ധം ഇല്ലെന്നു.

നന്ദൻ :ഹരിത പ്ലീസ് നിന്നെ കൊണ്ട് ചെല്ലുമെന്ന് ഞാൻ വാക്ക് പറഞ്ഞത് ആണ്.

ഹരിത :അതിന് ഞാൻ കൂടെ തീരുമാനിക്കണ്ടേ...

നന്ദൻ :നമ്മുടെ കല്യാണം പകുതി കഴിഞ്ഞത് ആണ് ഹരിത..

ഹരിത വിരലിൽ കിടന്ന മോതിരം ഊരി

💬 Comments

View all comments