Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
അതിന് റിപ്ലൈ കൊടുത്തു അപ്പോൾ ആണ് ശ്യാമിന്റെ ഫ്ലാറ്റിന്റെ കാര്യം ഓർമ്മ വന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും അങ്ങനെ ഒരു ഫ്ലാറ്റിൽ താമസിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ ഒരിക്കലും പറ്റില്ലെന്ന് മാത്രമേ പറയാൻ പറ്റു. ഇതൊരു അവസരമാണ് കിട്ടിയ ഭാഗ്യം ഉപയോഗിക്കാൻ അവളുടെ മനസ്സ് വല്ലാതെ പറയ്യുവാൻ തുടങ്ങി..എന്നാൽ ആ കാര്യം ഒരിക്കലും നന്ദേട്ടൻ അംഗീകരിക്കുക ഇല്ലെന്നു അവൾക്ക് ഉറപ്പായിരുന്നു. ചാറ്റിങ് ഇടയിൽ അവൾ മെല്ലെ ആ കാര്യം എടുത്തു ഇടുവാൻ തുടങ്ങി.
ഹരിത :നന്ദേട്ടാ പിന്നെ ഒരു കാര്യം പറയാൻ കൂടെ ഉണ്ട്. നന്ദേട്ടന്റെ അഭിപ്രായം ഓക്കേ ആണെങ്കിൽ ഓക്കേ..
നന്ദൻ :എന്താ കാര്യ പറ ?
ഹരിത :അത് നമ്മുടെ ചൈതന്യ ഇല്ലേ..
നന്ദൻ ::ഏത്?
ഹരിത :എന്റെ കൂടെ വർക്ക് ചെയ്യുന്ന...
നന്ദൻ :ഓഹ്ഹ് ആ കുട്ടി.. ഉം അവൾക്ക് എന്താ..
ഹരിത :അതല്ല നന്ദേട്ടാ, അവളുടെ ഫ്ലാറ്റിൽ രണ്ട് ബെഡ് റൂം ഉണ്ട്.. എന്തായാലും ഒരെണ്ണം വെറുതെ കിടക്കുവാ. ഇപ്പോൾ കൊടുക്കുന്നതിന്റെ പകുതി ക്യാഷ് ചെയർ ചെയ്യുക ആണെങ്കിൽ എനിക്ക് അവിടെ സ്റ്റേ ചെയ്യാം എന്ന് പറഞ്ഞു..
നന്ദൻ :അല്ല അതിന് ഇപ്പോൾ നിൽക്കുന്നിടത് എന്താ കുഴപ്പം...?
ഹരിത :വെറുതെ ഒരുപാട് കാശ് മുടക്കി അവിടെ നിൽക്കുന്നതിലും ഭേദം അല്ലെ അതിന്റെ പകുതി ഷെയർ കൊടുത്തു അവളുടെ കൂടെ നിൽക്കുന്നത്..
നന്ദൻ :ഉം പക്ഷേ ഫ്ലാറ്റിൽ ഒക്കെ നീ നിൽക്കുമോ...?
ഹരിത :ഓഹ്ഹ് അടിപൊളി അല്ലേ കാണാൻ..
നന്ദൻ :അതിന് നീ അവിടെ എപ്പോ പോയി?
ഹരിത :അല്ല പോയിട്ടില്ല സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ.. അത് ആലോചിച്ചു പറഞ്ഞത് ആണ്..
നന്ദൻ :ഉം വേറെ ആരുമില്ലേ കൂട്ടിന്..?
ഹരിത :ഒഹ്ഹ്ഹ് ഞാനും അവളും മാത്രമേ ഉള്ളൂ.. അതാകുമ്പോൾ അവളൊരു കൂട്ടും ഉണ്ടല്ലോ..
നന്ദൻ :അത് ശെരിയാണ് മറ്റിടത്തു ഒറ്റയ്ക്ക് നിൽക്കുന്നതിലും ഭേദം ഇവിടെ തന്നെ ആണ്.
ഹരിത :ഏട്ടൻ പറ എന്ത് വേണം?
നന്ദൻ :നിന്റെ ഇഷ്ടം പോലെ ആവട്ടെ ഇത് കുറച്ചു കൂടെ ബെറ്റർ ആണെങ്കിൽ ഇങ്ങോട്ട് മാറിക്കോ..
ഹരിത :താങ്ക്സ്
💬 Comments
View all comments