0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

ഉള്ളിലേക്കു ചെറിയ കളർ ലൈറ്റ് മാത്രം ഉള്ളൊരു ഫ്ലോർ. അവൻ അവളെ കൂട്ടി മുന്പോട്ട് നടന്നു കുറച്ചു മുന്പോട്ട് പോയി കഴിഞ്ഞപ്പോൾ ഡോർ കണ്ട്. അതിന്റെ മുൻപിൽ ആയി കറുത്ത ടീ ഷർട്ട്‌ പാന്റും ഇട്ടൊരു ആജാന ബാഹു ആയ ഒരാൾ. അവൾ അയാളെ കണ്ടപ്പോൾ ഒന്ന് ഭയന്നു അറിയാതെ ശ്യാമിന്റെ കൈയിൽ പിടിച്ചു.

ശ്യാം :അയാൾ ഒന്നും ചെയ്യില്ല നീ പേടിക്കല്ലേ..!

ശ്യാം കൈയിൽ ഇരുന്ന രണ്ട് ടിക്കറ്റ് അയാൾക്ക് കൊടുത്തു. അയാൾ അത് നോക്കി അവരെ അകത്തേക്ക് പോകുവാൻ അനുവദിച്ചു. ഡോർ തുറന്നു ഉള്ളിൽ കേറിയപ്പോൾ അവൾ കണ്ടത്. അതി ഭയങ്കരമായ ഡി ജെ സൗണ്ട് മ്യൂസിക്ന്റെയും ലൈറ്റ്കളുടെയും ഒരു കലവറ ആണ്.

ഹരിത :അയ്യോ ശ്യാം ഇതെന്താ ഇവിടെ?

ശ്യാം കേൾക്കാൻ പറ്റാതെ തല താഴ്ത്തി ചെവി കൈകൊണ്ട് പയ്യേ അമർത്തി അവളുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു.

ഹരിത :അതേ നമ്മൾ എന്തിനാ ഇവിടെ ഒക്കെ വന്നത്.

ശ്യാം :എടി ഇതാണ് പബ്‌ നീ വന്നിട്ടുണ്ടോ മുൻപ്..!

ഹരിത :ഇല്ല, ഇവിടെ ഒക്കെ എനിക്ക് പേടിയാ..!

ശ്യാം :എന്തിന്?

ഹരിത :ഇതെല്ലാം കള്ള് കുടിച്ചു തുള്ളുന്ന ആൾക്കാർ അല്ലേ..!

ശ്യാം :അതിന് എന്താ, നീ ഇങ്ങോട്ട് വന്നേ.

അവൻ അവളെ കൊണ്ട് പോയത് ബാർ കൗണ്ടർ ഫ്രണ്ട്ലേക്ക് ആണ്. അവിടെ ചെന്നപ്പോൾ അവൾ നോക്കിയത് മുഴുവൻ കുപ്പികൾ കൊണ്ട് അഭ്യാസം കാണിക്കുന്ന ജഗലരെ ആണ്. വായും പൊളിച്ചു അത് നോക്കി നിന്നപ്പോൾ ശ്യാം വന്നു അവളുടെ താടി എല്ലിൽ പിടിച്ചു മുകളിലേക്ക് അടച്ചു.

💬 Comments

View all comments