Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
നന്ദൻ അയക്കുന്ന മെസ്സേജ്കളുടെ എണ്ണം കൂടി വന്നപ്പോൾ ഹരിത അവന്റെ നമ്പർ ബ്ലോക്ക് ചെയ്തു. നന്ദന് അത് സഹിക്കുന്നതിലും അപ്പുറമായി ഒടുവിൽ അവൻ വീട്ടിൽ കാര്യം അവതരിപ്പിച്ചു. ഹരിതയുടെ വീട്ടുകാർ സംസാരിച്ചിട്ട് പോലും ഹരിതയ്ക്ക് മാറ്റം ഒന്നും ഉണ്ടായില്ല. ഒടുവിൽ അവളെ കാണാനും സംസാരിച്ചു കാര്യങ്ങൾ പറഞ്ഞു തീർക്കാനുമായി നന്ദൻ ബാംഗ്ലൂരിൽ എത്തി. എന്നാൽ അവൾ താമസം മാറിയത് കൊണ്ട് ഇനി ഉള്ള ഒരു വഴി നേരിട്ട് കമ്പനിയിൽ ചെല്ലുന്നത് മാത്രം ആണ്. നന്ദൻ അവിടെ എത്തിയത് ശനിയാഴ്ച വൈകുന്നേരം ആയത് കൊണ്ട് അടുത്ത ദിവസം ഓഫീസ് ക്ലോസ് ആണ്. സെക്യൂരിറ്റിയോട് കാര്യം അന്വേഷിച്ചപ്പോൾ അയാൾക്ക് വലുതായി ഒന്നും പറഞ്ഞു കൊടുക്കാൻ പറ്റിയില്ല. എന്നാൽ അവളുടെ ഫോട്ടോ കാണിച്ചപ്പോൾ ഹരിതയെ അറിയാമെന്നും സ്ഥിരമായി അവൾ അവിടുത്തെ എക്സിക്യൂട്ടീവ് ആയ ശ്യാമിന്റെ ഒപ്പം ആണ് പോകുന്നത് എന്നും അയാൾ പറഞ്ഞു. നന്ദനോട് ശ്യാമിന്റെ കാര്യങ്ങൾ ആദ്യമേ മുതൽ ഹരിത പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കലും ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. അപ്പോഴാണ് ചൈതന്യ എന്ന പെൺകുട്ടിയെ പറ്റി ചോദിച്ചത് അവൾ കമ്പനിയിലെ പഴയ സ്റ്റാഫ് ആയത് കൊണ്ട് ചൈതന്യയെ അയാൾക്ക് പിടികിട്ടി. തുടർന്നു ചൈതന്യ താമസിക്കുന്ന സ്ഥലം അവനു പറഞ്ഞു കൊടുത്തു. നന്ദൻ ചൈതന്യയെ തേടി ചെന്നപ്പോൾ അവൾ താമസിക്കുന്നത് ഫ്ലാറ്റിൽ ഒന്നും അല്ല എന്ന് മനസ്സിൽ ആയി. ചൈതന്യ താമസിക്കുന്നത് ഒരു വീട്ടിൽ പെയിൻ ഗസ്റ്റ് ആയിട്ട് ആണ്.
ചൈതന്യ :ഹരിതയെ എനിക്ക് അറിയാം വരുന്ന ടൈം പരിചയപെട്ടു അല്ലാതെ ഞാനുമായി വലിയ ആത്മ ബന്ധം ഒന്നും എനിക്കില്ല.
💬 Comments
View all comments