0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

ആരാണ് അവൾ എന്റെ കൂടെ ആണ് താമസിക്കുന്നത് എന്ന് പറഞ്ഞത്..

നന്ദൻ : നിങ്ങൾക്ക് ഫ്ലാറ്റ് ഉണ്ടോ വേറെ..

ചൈതന്യ :എനിക്കോ ഫ്ലാറ്റോ.. ഉണ്ടെങ്കിൽ ഞാൻ ഇവിടെ താമസിക്കുമോ ചേട്ടാ റെന്റ് കൊടുത്തു..

നന്ദൻ :ഹരിത എവിടെ ആണ് താമസിക്കുന്നത് എന്ന് അറിയാമോ..

ചൈതന്യ :അത് എനിക്ക് കൃത്യമായി അറിയില്ല..ഇന്ന് ഓഫീസിൽ ഉണ്ടായിരുന്നു അല്ല നിങ്ങൾക്ക് നേരിട്ട് വിളിച്ചാൽ പോരെ..

നന്ദൻ :ഉം ഒക്കെ താങ്ക്സ്..

അവൻ പറഞ്ഞു തിരിയുമ്പോൾ ചൈതന്യ പിറകിൽ നിന്ന് വിളിച്ചു. നന്ദൻ തിരിഞ്ഞു നോക്കിയപ്പോൾ...

ചൈതന്യ :ഫ്ലാറ്റിൽ താമസിക്കുന്ന ഒരു വ്യക്തി ഞങ്ങളുടെ കമ്പനിയിൽ ഉണ്ട്. ഞാൻ അതിപ്പോൾ എന്താ പറയാൻ കാരണം എന്ന് വെച്ചാൽ. ഹരിത അയാളുമായി നല്ല കൂട്ട് ആണ്..

നന്ദൻ :ആരാണ് അയാൾ..

ചൈതന്യ :കമ്പനി സെയിൽസ് എക്സിക്യൂട്ടീവ് ശ്യാം ധർമൻ...

നന്ദൻ ഒരു നിമിഷം ഞെട്ടി തെറിച്ചു. സെക്യൂരിറ്റി പറഞ്ഞതും അവന്റെ കാര്യം തന്നെ ആണ്. ഹരിതയെ ലാസ്റ്റ് വിളിച്ചപ്പോൾ കാൾ എടുത്തു അവന്റെ ഗേൾ ഫ്രണ്ട് എന്ന് പറഞ്ഞതും എല്ലാം ഈ ശ്യാം തന്നെ ആണ്. അപ്പോൾ അവരുടെ പ്ലാനിൽ ആയിരുന്നു ഇതെല്ലാം സംഭവിച്ചത്.

ചൈതന്യ :എന്താ എന്ത്പറ്റി...?

നന്ദൻ :ഹേയ് ഒന്നുമില്ല.. ആഹ് പിന്നെ ഈ ശ്യാമിന്റെ ഫ്ലാറ്റ് എവിടെ ആണെന്ന് അറിയാൻ വല്ല വഴിയും ഉണ്ടോ??

ചൈതന്യ : വിജയനഗരയിൽ ആണ്..

നന്ദൻ :അത് എവിടെ ആണ്..

ചൈതന്യ :വൈറ്റ് ഫീൽഡ് റോഡ് ആണ്.... നിങ്ങൾ ടാക്സികാരോട് പറഞ്ഞാൽ അവർ കൊണ്ട് വിടും..

നന്ദൻ :ഓകെ.... താങ്ക്സ്..

ചൈതന്യ :നിങ്ങൾ ആരാണ്

💬 Comments

View all comments