Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]
ഡാഷ് ബോർഡിൽ ഒരു മിട്ടായി ഉണ്ട് അതിങ്ങ് എടുത്തേ
മഹേഷ് : നീയും അമ്മുവും കൂടി ഉള്ള മിട്ടായി മുഴുവനും തീറ്റിച്ചു ഇവളുടെ പല്ല് മുഴുവനും പുഴുവാ
മിഥുൻ : ഒന്ന് പോ ഏട്ടാ പിള്ളേരുടെ ആദ്യ പല്ല് പുഴുവിന് ഉള്ളതാ ഇനിയും പല്ല് വരില്ലേ അപ്പോൾ നമുക്ക് മിട്ടായി കൊടുക്കണ്ടന്നെ
മഹേഷ് : ദാസൻ മുതലാളിക്ക് ഇനി ഒന്നൂടി ആവാല്ലോ അല്ലേ?
ദാസൻ : ആയിക്കോട്ടെ
മിഥുൻ : അപ്പോൾ വണ്ടി നമുക്ക് ഏട്ടത്തിയെ കൊണ്ട് ഓടിപ്പിക്കാം
മഹേഷ് : ഇനി അതേ നടക്കു
മിഥുൻ : ദാസൻ മുതലാളിയോട് ഈ അടിയങ്ങൾക്ക് ഒരു അപേക്ഷ ഉണ്ട്? ഇതും അടിച്ചു ഞങ്ങളുടെ അമ്മ മഹാറാണിയുടെ മുന്നിൽ പോയി പിടികൊടുക്കരുത് അഥവാ പിടിച്ചാലും ഞങ്ങളാണ് തന്നത് എന്ന് ഒരിക്കലും പറയരുത് ഞങ്ങളാണ് തന്നത് എന്ന് അമ്മ അറിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് അമ്മയ്ക്കൊപ്പമുള്ള മടക്കയാത്ര വളരെ ദുഷ്‌കരവും ക്ളെശകരവും ആയിരിക്കും
അമൽ : ഏട്ടാ ഏട്ടാ വലിയമ്മയും ചേച്ചിയും വരുന്നു
ദാസൻ : തീർന്നാടാ മക്കളെ കുപ്പി എങ്ങോട്ടെങ്കിലും മാറ്റിക്കോ ഞാൻ നാട് വിടുവാ
മഹേഷ് : അച്ഛാ ഇവിടെ നിക്ക് പോയാൽ അമ്മക്ക് സംശയം ആവും
പ്രിയ : ദാസേട്ടാ ഒന്നിങ്ങ് വന്നേ
ദാസൻ : എന്താ പ്രിയ ഞങ്ങൾ ഇപ്പോൾ വരാം നിങ്ങൾ നടന്നോ.?
മിഥുൻ : ഞങ്ങളോ? അച്ചന്റെ ഭാര്യയല്ലേ വിളിച്ചത് അതു കൊണ്ട് അച്ഛൻ ഒറ്റക്ക് പോയി അങ്ങ് കേട്ടാൽ മതി
ദാസൻ : ടാ മക്കളെ എന്നെ ഒന്ന് രക്ഷിക്ക്
മഹേഷ് : സോറി അച്ഛാ ഇപ്പോൾ അങ്ങോട്ട് വന്നാൽ ഞങ്ങളും കേൾക്കും അച്ഛൻ ഒറ്റക്ക് പോയി അച്ചന്റെ ധീരത തെളിയിക്ക്
മിഥുൻ : ഏട്ടാ അവർ വീണ്ടും വരുന്നു
പ്രിയ : ഏട്ടാ അത്ര അത്യാവശ്യമാ ഒന്ന് വാ?
ദാസൻ : ആ വാടാ മക്കളെ നമുക്ക് പോകാം അമ്മ വിളിക്കുന്നത് കേട്ടില്ലേ
പെട്ടന്ന് പ്രിയ വന്നു ദാസന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടു പോയി അമ്മക്ക് മണം കിട്ടാതിരിക്കാൻ രണ്ടു
💬 Comments
View all comments