Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]
പോലെ ആണെന്ന്
മിഥുൻ : അമ്പടി മുമ്മു നീ ആളു കൊള്ളാല്ലോ?
നിത്യ : ഒരു തവണ അവൾ പറയാൻ വന്നതാ
മിഥുൻ : പിന്നെ അവളെന്താ പറയാഞ്ഞേ
നിത്യ : പാച്ചുവും കോവാലനും ഒരുമിച്ചല്ലേ നടക്കു പിന്നെ എങ്ങനാ പറയുന്നേ?
മിഥുൻ : ഓഹോ അങ്ങനെയാണ് അപ്പോൾ കാര്യങ്ങൾ
നിത്യ : അതേ ദൈവത്തെയോർത്ത് ജെറിൻ ചേട്ടനോട് പോയി പറയരുത്
മിഥുൻ : ഇല്ല പറയില്ല
നിത്യ : പറഞ്ഞാൽ നിങ്ങളോട് ഞാൻ മിണ്ടില്ല നോക്കിക്കോ
മിഥുൻ : അവൾക്ക് അങ്ങനൊരു ക്രഷ് ഉണ്ടെങ്കിൽ അത് അവനോട് പറയാൻ പാടില്ലേ ഞാൻ സപ്പോർട്ട് ചെയ്യാം
നിത്യ : അതെ അതു വേണോ? അതിനു ആ ചേട്ടൻ സിംഗിൾ ആണോ? വേറെ ലൈൻ ഉണ്ടോ?
മിഥുൻ : എക്സ്ട്രാ സിംഗിൾ അതിനു ക്ലാസ്സിൽ അവൻ ഇരുന്നാൽ അല്ലേ ലൈൻ ഉണ്ടാവു വർഷം പത്തു സസ്പെന്ഷൻ വെച്ചു വാങ്ങുന്നവന് എവിടെ ലൈൻ ഉണ്ടാവാനാ
നിത്യ : ആളു അത്ര ടെറർ ആണോ
മിഥുൻ : ഈ കാണുന്നത് അല്ല അവൻ ഞങ്ങൾ പഠിച്ച സ്ഥലത്തെല്ലാം അവനും എനിക്കും അടിയുണ്ടാക്കി സസ്പെൻഷൻ വാങ്ങലായിരുന്നു പ്രധാന പണി
നിത്യ : ആ ബെസ്റ്റ് കടന്നൽ കൂട്ടിലാണല്ലോ ദൈവമേ കൈയിട്ടത്
മിഥുൻ : അതെന്താ
നിത്യ : അതെ അവൾ ഭയങ്കര സമാധാനപ്രിയയാണ് അടി ഇടി എന്ന് കേൾക്കുന്നതേ അവൾക്ക് പേടിയാ അന്ന് ശാന്തനുവിനെ നിങ്ങൾ തല്ലിയപ്പോൾ ആ ചേട്ടൻ പിടിച്ചു മാറ്റാനല്ലേ വന്നത് അവനെ തല്ലിയില്ലല്ലോ അവൾ അത് ഇടക്കിടക്ക് പറയാറുണ്ട് ആ ചേട്ടൻ പാവമായത് കൊണ്ടാ അങ്ങനെ ചെയ്തതെന്ന്
മിഥുൻ : അന്ന് അടി മുഴുവൻ കൊണ്ടത് ശാന്തനു അല്ലേ അവൻ എന്നേ തിരിച്ചടിച്ചിരുന്നെങ്കിൽ കാണാമായിരുന്നു
നിത്യ : എന്ത്?
മിഥുൻ : എന്നെ അവൻ തൊട്ടിരുന്നെങ്കിൽ ജെറിൻ അവനെ കാലിൽ തൂക്കി ഭിത്തിയിൽ അടിച്ചെനേം
നിത്യ : അടിപൊളി അതേ ഞാൻ പറഞ്ഞതെല്ലാം മറന്നുകളഞ്ഞേക്ക്
മിഥുൻ : എന്തിനു അവൻ ഒരു പാവമാടോ കൂടെ നിക്കുന്നവർക്ക് വേണ്ടി അവൻ എന്തും
💬 Comments
View all comments