Chapter Title : ഹരിയുടെ അമ്മൂസ് ✍️അൻസിയ✍️
വെച്ച് ടാക്സിക്ക് കാശും കൊടുത്ത് അയാൾ മക്കളുടെ അടുത്തേക്ക് ഓടി വന്നു....
"അടുത്ത വരവിൽ കെട്ടിക്കാമെന്ന് കരുതിയതാ അമ്മുവിനെ... ഇക്കുറി തന്നെ വേണ്ടി വരുമോ സാവിത്രിയെ...??
കഴിഞ്ഞ കൊല്ലം കണ്ടതിനെക്കാൾ ഒരുപാട് മാറ്റം വന്നിരുന്നു അമ്മുവിന്.....
"ദേ അച്ഛാ വന്നു കയറിയ പാടെ എന്റെന്ന് ഇടി വാങ്ങേണ്ട....."
"അച്ഛൻ തമാശ പറഞ്ഞതല്ലേ അമ്മൂസേ...."
ചിരിയും കളിയുമായി അവർ അന്നത്തെ ദിവസം കഴിച്ചു കൂട്ടി... അച്ഛൻ കൊണ്ടുവന്ന ബാഗിലും ലഗ്ഗേജിലും താൻ പറഞ്ഞത് കാണാതെ വന്നപ്പോ അമ്മുവിന്റെ മുഖം വാടി.... അച്ഛനെ തെല്ലൊരു ദേഷ്യത്തോടെ നോക്കി അമ്മു അച്ഛൻ കാണും വിധം എന്തോ പിറുപിറുത്തു..... മകളുടെ മുഖഭാവം കണ്ട ഹരിക്ക് ചിരി വന്നു... സാധനങ്ങൾ എല്ലാം വാരി കൂട്ടിയിട്ടതിൽ നിന്ന് സലാം മലപ്പുറം എന്നെഴുതിയ ഒരു പാക്കറ്റ് അയാൾ എടുത്ത് വെച്ചു...
"അത് ആർക്കാ ഹരിയേട്ട....??
"റൂമിന്റെ അടുത്തുള്ള ആളുടേതാ...."
അച്ഛനെ സംശയത്തോടെ നോക്കിയ അമ്മുവിന് എന്തോ പന്തികേട് തോന്നി... ഇത്രയും കാലത്തിനിടയ്ക്ക് അച്ഛൻ ഒരാളുടെയും സാധനം കൊണ്ടുവന്നത് അവളുടെ ഓർമ്മയിൽ ഇല്ലായിരുന്നു.... രാത്രി ഏഴ് മണി ആയി കാണും സാവിത്രി രാത്രിയിലേക്കുള്ള ഫുഡ് പാകം ചെയ്യുന്ന തിരക്കിലായിരുന്നു... കണ്ണൻ ടീവിയും കണ്ടിരിപ്പുണ്ട് ഒന്നും ചെയ്യാനില്ലാത്ത പോലെ എന്തോ ആലോചനയിൽ ഈ ലോകത്ത് അല്ലാത്ത അവസ്ഥയിൽ ഇരുന്ന അമ്മുവിനെ നോക്കി അയാൾ ചോദിച്ചു...
"എന്ത് പറ്റി എന്റെ അമ്മൂസിന്...??
അച്ഛനെ പിണക്കം നടിച്ച് നോക്കി ...
"പറയടോ....??
അമ്മ വരുന്നുണ്ടോന്ന് നോക്കി അവൾ കണ്ണൻ കേൾക്കാത്ത വിധം അച്ഛനോട് പറഞ്ഞു...
"പറ്റിച്ചു അല്ലെ....??
"എന്ത്...??
"യ്യോ... അറിയാത്ത കുട്ടി...
💬 Comments
View all comments