Chapter Title : ഹരിയുടെ അമ്മൂസ് ✍️അൻസിയ✍️
വിശ്വസിക്കാം...."
മകളെ തന്നിലേക്ക് ചേർത്ത് നിർത്തി അവളുടെ കയ്യിലേക്ക് മൊബൈൽ വെച്ചു കൊടുത്തു... സന്തോഷത്തോടെ അവളത് തുറക്കുന്നതും നോക്കി അയാൾ അങ്ങനെ നിന്നു... നാല് കാമറയും കയ്യിൽ ഒതുങ്ങാത്ത വലിപ്പവും ഉള്ള റെഡ്‌മിയുടെ ഫോണ് ....
"അച്ഛാ ഇത് എനിക്കാണോ...??
"പിന്നെ ഇവിടെ ആരാ ഉള്ളത്...??
"താങ്ക്സ് അച്ഛാ...."
അച്ഛനെ വരിഞ്ഞു മുറുക്കി അവൾ നന്ദി പറഞ്ഞു....
"മതി മതി അമ്മ അറിഞ്ഞാലുണ്ടല്ലോ.... ഫോണ് ചാർജ്ജിന് വെച്ച് താഴേക്ക് വാ..."
"അച്ഛൻ പൊയ്ക്കോ ഞാൻ വന്നോളാം..."
"വൈകരുത്..."
"ഇല്ലച്ഛാ..."
മകളുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് അയാൾ താഴേക്ക് പോയി.... രാത്രിയിലെ ഭക്ഷണമെല്ലാം കഴിഞ്ഞ് അച്ഛനെ തനിച്ചു കിട്ടിയപ്പോൾ അവൾ പറഞ്ഞു...
"എനിക്കൊരു സിം എടുത്ത് തരുമോ....??
"നാളെ ആവട്ടെ..."
"ലൗ യൂ അച്ഛാ..."
"സോപ്പ് സോപ്പേ......"
രണ്ട് ദിവസം കഴിഞ്ഞു കാണും ഹരി വന്നിട്ട് ഊണെല്ലാം കഴിഞ്ഞ് സിഗരറ്റ് വലിക്കാനായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു ഹരി ... കയ്യിലിരുന്ന ഫോണ് ബെല്ലടിച്ചപ്പോ അറിയാത്ത നമ്പർ....
"ഹാലോ....??
"ഞാനാ അച്ഛാ..."
"നീ വിളിയും തുടങ്ങിയ....??
"ആദ്യത്തെ കോൾ അച്ഛനാ...."
"അവസാനത്തേത് ആകാതിരുന്ന മതി..."
"ഞാൻ അച്ഛനെ വെളിയിൽ കണ്ടപ്പോ വിളിച്ചതാ...."
ഹരി തിരിഞ്ഞു മുകളിലേക്ക് നോക്കുമ്പോ ജനവാതിൽക്കൽ മകളെ കണ്ടു....
"ഫോണിലും കളിച്ചിരിക്കയാണോ....??
"ചുമ്മാ..."
"മഹ്..."
"അച്ഛാ നാളെ എങ്ങോട്ടെങ്കിലും പോയാലോ....??
"പ്ലാൻ ചെയ്തോ പോകാം..."
"ബീച്ചിൽ പോകാം ??
"പോകാം..."
"ഒക്കെ ഗുഡ് നൈറ്റ്..."
"ഗുഡ് നൈറ്റ്...."
പിറ്റേന്ന് അമ്മു കണ്ണനെ കൊണ്ട് തന്നെ പറയിപ്പിച്ചു ബീച്ചിൽ പോകുന്ന കാര്യം.... അത് കേട്ട് സാവിത്രി പറഞ്ഞു..
"ഞാനും പറയണമെന്ന് കരുതിയതാണ്..."
"എന്ന പോയി കളയാം എന്തേ അമ്മൂസേ....??
"എല്ലാവരുടെയും താൽപ്പര്യം അതാണെങ്കിൽ അങ്ങനെ ആവട്ടെ..."
എന്നിട്ടവൾ അച്ഛനെ കളിയാക്കി ചിരിച്ചു..... അഞ്ച് മണിയോട് കൂടി അവർ പോകാനായി ഇറങ്ങി.. സാവിത്രി സാരിയും അമ്മു ഒരു ലോങ് ടോപ്പും ആണ് ധരിച്ചിരുന്നത്.... ബീച്ചിൽ പൊതുവെ ആളുകൾ കുറവായ ഭാഗത്ത് കാർ നിർത്തി അവർ ഇറങ്ങി...
"അച്ഛാ എനിക്ക് വെള്ളത്തിൽ ഇറങ്ങണം..."
"കെട്ടിക്കാൻ പ്രായമായ പെണ്ണാ... വെള്ളത്തിൽ ഇറങ്ങണം പോലും...."
"എന്താ സാവിത്രി ഇത്... അവൾ ഇറങ്ങട്ടെ..."
"അങ്ങനെ പറഞ്ഞു കൊടുക്ക് അച്ഛാ..."
"നനഞ്ഞിട്ട് കാറിൽ ഞാൻ കയറ്റില്ല..."
"അതെനിക്ക് അറിയാമായിരുന്നു അതിനാണ് ഇത്..."
കയ്യിലെ കവർ നീട്ടി അവൾ അമ്മയോട് പറഞ്ഞു....
"മോള് പോയി കാറിൽ നിന്നും മാറ്റി വാ... "
അവൾ
💬 Comments
View all comments