Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]
പുഞ്ചിരിയോടെ നോക്കികൊണ്ട് ഹരി പറഞ്ഞു.
" ഏയ് ഞങ്ങൾ അത്രക്ക് ചീപ്പല്ല , അല്ലെ " അഞ്ജുവിനെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചിട്ട് അവളുടെ വലം കയ്യ് തന്റെ കയ്യിലേക്ക് പിടിച്ചു വച്ചിട്ട് റാഫി പറഞ്ഞു.
" എങ്കിൽ എല്ലാർക്കും കൊള്ളാം" ചിരിയോടെ അത് പറഞ്ഞിട്ട് ഹരി വണ്ടി ഹൈവേയിലേക്ക് കയറ്റി സ്പീഡിൽ ഓടിച്ചു പോയി.
ഏഴര ആയപ്പോൾ അവർ സ്ഥലത്തെത്തി . നിരവധിയായ പൂളുകൾ മാത്രം ഉള്ള ഏരിയ ആയിരുന്നു അത് . ഓരോ മതില്കെട്ടിനു മുകളിലും എഴുതി വച്ചിരിക്കുന്ന പൂളുകളുടെ പേരുകൾ നോക്കികൊണ്ട് ഹരി പതിയെ വണ്ടി മൺറോഡിലൂടെ ഓടിച്ചു .
" ഡാ അത്, ആ റൈറ്റ് സൈഡിലെ , ഡോൾഫിൻസ് പൂൾസ് " റാഫി പിന്നിലിരുന്നു പറഞ്ഞു . ഹരി ആ പൂളിന് മുന്നിൽ ഗേറ്റിനു സമീപമായി വണ്ടി പാർക്ക് ചെയ്തു. വണ്ടി ചെല്ലുന്നതു കണ്ടു കൊണ്ട് മതിലിനു പുറത്തുള്ള ക്യാബിനിൽ നിന്നും വാച്ച്മാൻ ഇറങ്ങി വന്നു .
" നിങ്ങൾ ലേറ്റ് ആയി അല്ലെ , ഏഴുമണിക്ക് വരും എന്നാണ് ജേക്കബ് ഭായ് പറഞ്ഞിരുന്നത്, അപ്പോഴേ ഞാൻ പൊയ്ക്കോളാൻ പറഞ്ഞിരുന്നോണ്ട് കൂട്ടുകാരൻ എന്നെ കൊണ്ടുപോകാനായി വണ്ടിയുമായി വന്നിരുന്നു " വാച്ച്മാൻ ഹിന്ദിക്കാരൻ അടുത്തേക്ക് വന്നു പറഞ്ഞു. എന്നിട്ട് അവൾ ഇടംകണ്ണിട്ട് പാളി ഒന്ന് വണ്ടിയിലേക്ക് നോക്കി അഞ്ജുവിനെ കണ്ടു അവന്റെ കണ്ണ് വിടരുന്നത് ഹരി ശ്രദ്ധിച്ചു.
" കൂട്ടുകാരൻ കുറെ നേരം കത്ത് നിൽക്കേണ്ടി വന്നു അല്ലെ , സോറി " അവനെ പറഞ്ഞു വിടുന്നത് എന്തുകൊണ്ടാണെന്ന് അവനു ഊഹിക്കാൻ സാധിക്കും എന്ന് ഹരിക്കറിയാം, അപ്പോൾ പെണ്ണിനെ കാണാൻ ആണ് അവന്റെ നോട്ടം എന്ന് മനസിലാക്കി ഹരി അവനോട് ചോദിച്ചു കൊണ്ട് അവനെയും കൊണ്ട് ഗേറ്റിനരുകിലേക്ക് നടന്നു, അവൻ ഗേറ്റ് തുറന്നിട്ട ചാവി ഹരിയുടെ കയ്യിൽ നൽകി . അപ്പോൾ ഹരി പോക്കറ്റിൽ നിന്നും ഒരു അഞ്ച് ദിനാറിന്റെ നോട്ടെടുത്തു അവന്റെ കയ്യിൽ കൊടുത്തു.
" അത് സാരമില്ല , ശുക്രിയാ ഭായ് സബ് , ഞാൻ മറ്റന്നാൾ രാവിലെ വന്നോളാം
💬 Comments
View all comments