0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]

Author : Harikrishnan Read All Parts 2729

, വരൻ ലേറ്റ് ആയാൽ ചാവി അടുത്ത പൂളിലെ വാച്മാന്റെ കയ്യിൽ കൊടുത്താൽ മതി " ക്യാഷ് കിട്ടിയതിന്റെ നന്ദി സൂചകമായി വിടർന്ന മുഖത്തോടെ അത് പറഞ്ഞിട്ട് അവൻ അവനെ കത്ത് കിടക്കുന്ന വണ്ടിക്കരുകിലേക്ക് നടന്നു, നടക്കുന്നവഴിയും വണ്ടിയിലേക്ക് അവൻ ഒന്ന് പാളി നോക്കി .

അവൻ കയറി ആ പഴയ കാർ അവിടെന്നു പോകും വരെ അഞ്ജുവും റാഫിയും കാറിൽ നിന്നും ഇറങ്ങിയില്ല . ആ കാർ നീങ്ങിയപ്പോൾ അവർ രണ്ടും കാറിൽ നിന്നും ഇറങ്ങി ഗേറ്റിൽ നിക്കുന്ന ഹരിക്കരുകിലേക്ക് ചെന്നു. അടുത്ത പൂളിലേക്ക് ഒരു പത്തു അംഗ അറബി കുടുംബം അവരുടെ ജി എം സി വണ്ടിയിൽ  നിന്നും സാധനങ്ങളും എടുത്തു കയറി പോകുന്നത് അവർ കണ്ടു . അഞ്ജു ആളുകൾ കാണാതിരിക്കാൻ എന്ന പോലെ പെട്ടെന്ന് ഗേറ്റിലൂടെ ഉള്ളിൽ കടന്നു .  ഹരിയും  റാഫിയും കൂടി കാറിന്റെ ഡിക്കിയിൽ നിന്നും സാധനങ്ങൾ  എടുത്തു ഗേറ്റിനുള്ളിൽ വച്ചു .  പതിയെ ഗേറ്റിലൂടെ അകത്തേക്ക് കയറി ഹരി ഗേറ്റ് അടച്ചു അകത്തു നിന്നും ലോക്ക് ഇട്ടു ഗേറ്റ്പൂട്ടി.

അഞ്ജു അവിടെ നിന്ന് പൂള് ആകെ ഒന്ന് നോക്കി . മുന്നേ ചില സംഘടനകളുടെ ആഘോഷങ്ങൾക്കായി പൂളിൽ പോയിട്ടുണ്ടെങ്കിലും ഇത് കുറച്ചു കൂടി സൗകര്യം ഉണ്ടെന്നു അവൾക്ക് തോന്നി. പുൽത്തകിടി പോലെ തോന്നിക്കുന്ന പച്ച കാർപെറ് ഇട്ടിരിക്കുന്ന നീണ്ട മുറ്റം . അവിടെ വോളിബാൾ കളിക്കാനായി നെറ്റ്  ഇട്ടിട്ടുണ്ട് . ഒരു സൈഡിലായി കുട്ടികൾക്കായി രണ്ടു ഊഞ്ഞാലുകൾ ഒപ്പം കുട്ടികൾക്കായി ഉള്ള സീസോ , മറ്റൊരു സൈഡിൽ ബാർബിക്യൂ  ഉണ്ടാക്കാനുള്ള സാമാന്യം വലിയ ഇരുമ്പ് ഗ്രിൽ , അതിനു താഴെ ഒരു ചാക്കിൽ ചാർക്കോൾ വച്ചിരിക്കുന്നു . നല്ല നീണ്ട  വൃത്തിയുള്ള സ്വിമ്മിങ് പൂള് ഒപ്പം ചേർന്ന് കുട്ടികൾക്കുള്ള ചെറിയ പൂള്  , ചെറിയ പൂളിലേക്ക് നീട്ടിയ ഒരു സ്ലൈഡ് , കുട്ടികൾക്ക് അതിൽ കയറി വെള്ളത്തിലേക്ക് നിരങ്ങി ഇറങ്ങാൻ രസമായിയ്ക്കും എന്ന് അവൾ മനസ്സിലോർത്തു.പൂളിന് ചുറ്റുമായി  നാലഞ്ച് ബീച്ച് ബെഞ്ചുകൾ ഇട്ടിട്ടുണ്ട്. നല്ല രീതിയിൽ ലൈറ്റുകൾ ഉള്ള

💬 Comments

View all comments