Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]
ഹരി ഫോൺ വച്ചിട്ട് ടേബിളിൽ നിന്നും ലാൻഡ്ഫോൺ എടുത്തു റാഫിയുടെ എക്സ്റ്റൻഷൻ നമ്പർ ഡയല് ചെയ്തു .
" ങ്ങാ പറയടാ " ഫോൺ എടുത്തുകൊണ്ട് റാഫി ചോദിച്ചു.
" മെഹന്ദി ഓക്കേ " ഹരി പറഞ്ഞു
" താങ്ക് യു മോനെ, നീ ആണ് കൂട്ടുകാരൻ "റാഫി സന്തോഷത്തോടെ പറഞ്ഞു
" അവിടെ ഇരുന്നു പറഞ്ഞു നാട്ടുകാരെ അറിയിക്കേണ്ട , ആ സാലിയൻ ഒക്കെ കള്ള ബഡുവ ആണ് മലയാളം നല്ലോണം മനസിലാകും, അറിയാത്തപോലെ നടിക്കുകയാണ് " ഹരി പറഞ്ഞു
" അപ്പറഞ്ഞതു വാസ്തവം എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് , ഞാൻ അങ്ങോട്ട് വരാം" റാഫി പറഞ്ഞു , ഹരി ഫോൺ വച്ചപ്പോളേക്കും റാഫി ക്യാബിൻ ഡോർ തുറന്നു കയറി .
അപ്പോൾ ബാക്കി എല്ലാം സെറ്റ് ആണ് ചൊവ്വ വൈകിട്ട് 7 മണിക്ക് പൂള് ക്ലീൻ ചെയ്തു സെറ്റ് ആയിരിക്കും എന്ന് പറഞ്ഞിട്ടുണ്ട് . ഒരു നേരത്തേക്ക് 80 ദിനാർ ആണ് അവർ അവധി ദിവസം ചാർജ് ചെയ്യുന്നത് , നമ്മുക് മൂന്നു നേരം കൂടെ 120 ദിനാർ പ്ലസ് ക്ലീനിങ് ചാർജ് ആയി 15 ദിനാർ പറഞ്ഞു അവസാനം പേശി 100 ദിനാറും ക്ലീനിങ്ങിനായി 20 ദിനാർ വാച്ച്മാനും എന്ന രീതിയിൽ സെറ്റ് ആക്കിയിട്ടുണ്ട് ചൊവ്വ ഈവെനിംഗ് 6 മണി മുതൽ വ്യാഴം മോർണിംഗ് 6 മണി വരെ നമ്മുക്ക് ബുക്ക് ആക്കി. വൈകിട്ട് ഒരു ആറു മണിക്ക് ഞാൻ ഫ്ലാറ്റിലെത്താം , എന്നിട്ട് അവിടെന്നു നമ്മുക്ക് ഒരുമിച്ചു പൂളിലേക്ക് പോകാം ,
💬 Comments
View all comments