0%

Chapter Title : ഹരിയുടെ കാവൽക്കാർ 2 [Karthik]

Author : kkstories Read All Parts 760

തുടച്ചു നൽകി..

""നിനക്ക് വിശക്കുന്നില്ലേ.. ഞാൻ വല്ലതും ഓർഡർ ചെയ്യാം ""

""വിശക്കുന്നില്ല...""

""അത് പറഞ്ഞാൽ പറ്റില്ല ""

""വേണ്ട ഹരി.. ഞാൻ എന്തെങ്കിലും ഉണ്ടാക്കിക്കോളാം ""

""അയ്യോ അതൊന്നും വേണ്ട ഇപ്പൊ റസ്റ്റ്‌ എടുക്ക് ഞാൻ ഓർഡർ ചെയ്യാം "" ഹരി ഫോൺ എടുത്തു ഫുഡ്‌ ഓർഡർ ചെയ്യാൻ തുടങ്ങി..

""ഹരീ ""

""ഇനിയെന്താടീ ""

""ഞാൻ പറഞ്ഞതൊന്നും അമ്മു അറിയരുത് പ്ലീസ്‌.. ""

""താൻ വിഷമിക്കണ്ട.. ഞാൻ ഒന്നും പറയില്ല പോരെ ""

""Mm""

അങ്ങനെ അവർ ഫുഡ്‌ കഴിച്ചു ഉറങ്ങി.. രണ്ടു ദിവസം തള്ളി നീക്കി. ഇപ്പൊ നിത്യക്കു ഹരിയോട് പഴയതിനേക്കാൾ കൂടുതൽ ബഹുമാനവും ഇഷ്ടവും തോന്നി തുടങ്ങി. ഒരു കാമുകനെക്കാൾ ഉപരി ഒരു ഭർത്താവിനെ പോലെ കാണാൻ തുടങ്ങി. എന്തിനും ഏതിനും ഹരിയോട് ചോദിക്കും.. ഹരിക്കും അതൊക്കെ ഇഷ്ടായി തുടങ്ങി..

അമ്മു പോയിട്ട് 3 ദിവസം കഴിഞ്ഞു.. ഇപ്പോഴാണ് അവൾ ഹരിക്കു മെസ്സേജ് ചെയ്തത്..

""Hi ""

""എന്തായി കാര്യങ്ങളൊക്കെ.. ""

""എല്ലാം കഴിഞ്ഞു.. പക്ഷെ ""

""എന്ത് പറ്റി ""

""ഞാൻ അങ്ങോട്ട്‌ വന്നാൽ അമ്മ ഒറ്റക്കാവില്ലേ..""

""അവിടെ അടുത്ത് ബന്ധുക്കൾ ആരുമില്ലേ.. ""

""അമ്മേടെ അനിയത്തി ഉണ്ട്.. പക്ഷെ അവരൊക്കെ ഒരു വീട്ടിൽ ജോലിക്ക് പോണവരാ.. ""

""നീ ഒരു കാര്യം ചെയ്യ് അവരുടെ നമ്പർ സെൻറ് ചെയ്യ്. ""

""Mm""

""നീ ഒക്കെ ആണെങ്കിൽ ഇങ്ങോട്ട് എത്താനുള്ള കാര്യങ്ങൾ നോക്ക്.. ബാക്കി ഞാൻ നോക്കിക്കോളാം ""

അമ്മുവിനോട് ബൈ പറഞ്ഞ ശേഷം ഹരി സോഫയിൽ അമ്മു തന്ന

💬 Comments

View all comments