Chapter Title : ഹരിയുടെ കാവൽക്കാർ 2 [Karthik]
അവന്റെ നേരെ തിരിഞ്ഞു.
"" നോക്ക് ഹരി. എത്ര ഭംഗിയായിട്ടാണ് നീ സംസാരിക്കുന്നതു. ഏതൊരു പെണ്ണും വീണു പോകും.. എന്താണെന്നറിയില്ല നിന്റെ സാമീപ്യം എനിക്ക് വളരെ സന്തോഷം നൽകുന്നു. ""
""ങേ പെണ്ണ് റൊമാന്റിക് ആയല്ലോ ""
""പോടാ പൊട്ടാ.. റൊമാന്റിക് ഒന്നുമല്ല.. ഇതിനെന്താ പറയാന്നും എനിക്കറിയില്ല.. പക്ഷെ..""
""എന്താ ഒരു പക്ഷെ ""
""പറയട്ടെ?""
""പറയ് ""
""ഈയൊരു നിമിഷം മുതൽ എനിക്ക് നിന്നോട് എന്തൊക്കെയോ തോന്നുന്നു.. ജീവിതകാലം മുഴുവൻ നീയെന്റെ കൂടെയുണ്ടെങ്കിൽ...""
""എടീ നീ സീരിയസ് ആണോ ""
""എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാവില്ലെന്നു... നിനക്ക് യോജിച്ച പെണ്ണല്ല ഞാൻ.. പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ്.. നിനക്കെന്തു തോന്നിയാലും ജീവിതകാലം മുഴുവൻ നിന്നെ ഞാൻ മറക്കില്ല ""
ഹരി അവളുടെ അടുത്തേക്ക് ഇരുന്നു. അവളുടെ കൈപിടിച്ച് കൊണ്ടുപറഞ്ഞു.
""നോക്ക് മോളെ.. നീയെനിക്കു യോജിച്ചതല്ലെന്നു ആര് പറഞ്ഞു. എനിക്കും നിന്നെ ഒരുപാടിഷ്ടമാണ്. പക്ഷെ അതൊരു പ്രണയമായിട്ടൊന്നും ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. എന്തായാലും എല്ലാകാലവും ഈ ഫ്രണ്ട്ഷിപ് ഉണ്ടാവും. ചിലപ്പോൾ നീയാഗ്രഹിച്ച പോലെ അത് മാറിയെന്നും വരാം ""
അതുകേട്ടു നിത്യ ചെറുതായൊന്നു കരഞ്ഞു..
""അയ്യേ എന്തിനാ കരയണെ.. ""ഹരി അവളുടെ കണ്ണുകൾ തുടച്ചു നൽകി. പെട്ടെന്ന് നിത്യ അവനെ കെട്ടിപിടിച്ചു കരഞ്ഞു. അവനും അവളെ കെട്ടിപിടിച്ചു..
""മോളു കരയണ്ട.. ഞാൻ പറഞ്ഞില്ലേ കൂടെയുണ്ടാവുമെന്ന്.. നിനക്കെന്തു പ്രശ്നം വന്നാലും ഞാനുണ്ടാകും.. പ്ലീസ് കരയല്ലേ ""
""എനിക്കറിയില്ല ഹരി.. എനിക്ക് എനിക്ക് വയ്യ ഹരീ "" അവൾ വെറുതെ കരഞ്ഞു.
ഹരി അവളെ പിടിച്ചു സോഫയിൽ ഇരുത്തി. കണ്ണ് നീര്
💬 Comments
View all comments