0%

Chapter Title : ഹരിയുടെ കാവൽക്കാർ 2 [Karthik]

Author : kkstories Read All Parts 757

""

""ങേ എന്നെ പോലെയോ.. അതെന്താ ""

""ഹരിയുടെ സ്വഭാവം കേറിങ് അതെല്ലാം ഏത് പെൺപിള്ളേർക്കും ഇഷ്ടപെടും ""

""തനിക്കിഷ്ടപ്പെട്ടോ ""

""പിന്നെ ഇഷ്ടപ്പെടാതെ ""

""ഈശ്വരാ ഇനി തന്നെ ഞാൻ കെട്ടേണ്ടി വരുമോ ""

""പോടാ കളിയാക്കാതെ ""

""ങേ അപ്പൊ എന്നെ പറ്റില്ലേ ""

""അയ്യോ അങ്ങനെയൊന്നും ചോദിക്കല്ലേ എനിക്കറിയില്ല പറയാൻ ""

"" ഞാൻ വെറുതെ ചോദിച്ചതാടോ.. താൻ പേടിക്കണ്ടാ. ""

""ഏയ്‌ അത് സാരമില്ല.. എന്തായാലും ഇയാളെ കെട്ടുന്നയാൾ നല്ല ഭാഗ്യമുള്ള പെൺകുട്ടിയായിരിക്കും ""

""അയ്യോ മോളെ പുകഴ്ത്തല്ലേ ഞാൻ കേറിപോകും ""

""കളിയാക്കിയതല്ല.. കാര്യം പറഞ്ഞതാ ""

""അതെന്താ ""

""ഇത്രേം ദിവസമായിട്ടും എനിക്കോ അമ്മുവിനോ യാതൊരുവിധ മോശം അനുഭവങ്ങൾ ഹരിയിൽ നിന്നും ഉണ്ടായിട്ടില്ല.. ആ ഒരു കാരണം മാത്രം മതി.. ""

""അത് കരുതി ഞാനൊരു ആണല്ലാണ് കരുതരുത്..""

""ഇവനെ ഞാൻ.. ""

""ഹഹ.. നിന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങളായിരിക്കും നിനക്കിവിടെ നിന്നും കിട്ടുക.. നിനക്ക് മാത്രമല്ല നമുക്കെല്ലാർക്കും.. ഒരു പെണ്ണിനെ കണ്ട് അവളെ മറ്റൊരു തരത്തിൽ മാത്രം ചിന്തിക്കുന്ന ഒരു പുരുഷനല്ല ഞാൻ.. എന്റെ സഹപ്രവർത്തകർ എന്നതിലുപരി എന്റെ വീട്ടുകാരെ പോലെയാണ് നിങ്ങളെനിക്ക്.. നിങ്ങള്ക്ക് എന്ത് സംഭവിച്ചാലും എനിക്ക് സഹിക്കില്ല.. ഇപ്പോൾ മാത്രമല്ല ഇനിയെപ്പോഴും നിങ്ങൾ രണ്ടുപേരും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കും ""

അവൻ പറയുന്നത് കേട്ടു നിത്യ അവനെ തന്നെ നോക്കി നിന്നു.

""ഹരി.. ""

""ആ ""

""ഒന്നെന്റെ അടുത്ത് വന്നിരിക്കുമോ ""

ഹരി എണീറ്റ് അവളുടെ അടുത്ത് പോയിരുന്നു.

അവൾ

💬 Comments

View all comments