0%

Chapter Title : ഹരിയുടെ കാവൽക്കാർ 2 [Karthik]

Author : kkstories Read All Parts 285

ഇഷ്ടവും തോന്നി തുടങ്ങി. ഒരു കാമുകനെക്കാൾ ഉപരി ഒരു ഭർത്താവിനെ പോലെ കാണാൻ തുടങ്ങി. എന്തിനും ഏതിനും ഹരിയോട് ചോദിക്കും.. ഹരിക്കും അതൊക്കെ ഇഷ്ടായി തുടങ്ങി..

അമ്മു പോയിട്ട് 3 ദിവസം കഴിഞ്ഞു.. ഇപ്പോഴാണ് അവൾ ഹരിക്കു മെസ്സേജ് ചെയ്തത്..

""Hi ""

""എന്തായി കാര്യങ്ങളൊക്കെ.. ""

""എല്ലാം കഴിഞ്ഞു.. പക്ഷെ ""

""എന്ത് പറ്റി ""

""ഞാൻ അങ്ങോട്ട്‌ വന്നാൽ അമ്മ ഒറ്റക്കാവില്ലേ..""

""അവിടെ അടുത്ത് ബന്ധുക്കൾ ആരുമില്ലേ.. ""

""അമ്മേടെ അനിയത്തി ഉണ്ട്.. പക്ഷെ അവരൊക്കെ ഒരു വീട്ടിൽ ജോലിക്ക് പോണവരാ.. ""

""നീ ഒരു കാര്യം ചെയ്യ് അവരുടെ നമ്പർ സെൻറ് ചെയ്യ്. ""

""Mm""

""നീ ഒക്കെ ആണെങ്കിൽ ഇങ്ങോട്ട് എത്താനുള്ള കാര്യങ്ങൾ നോക്ക്.. ബാക്കി ഞാൻ നോക്കിക്കോളാം ""

അമ്മുവിനോട് ബൈ പറഞ്ഞ ശേഷം ഹരി സോഫയിൽ അമ്മു തന്ന നമ്പർ dial ചെയ്യുകയായിരുന്നു.

""എന്താ അവൾ പറഞ്ഞെ "" അടുത്ത് വന്നിരുന്നുകൊണ്ട് നിത്യ ചോദിച്ചു.

""നാളെ എത്തുമായിരിക്കും.. ചില തടസങ്ങൾ ഉണ്ട് അത് നീക്കാൻ പറ്റുമോന്നു നോക്കട്ടെ "" dial ചെയ്യുന്നത് നിർത്തി ഹരി പറഞ്ഞു.

""നീയല്ലേ മോനെ.. എന്ത് പ്രശ്നമാണെങ്കിലും അതൊക്കെ ഈസി ആയി തീർക്കാൻ കഴിയും ""

""ഓഹോ രാവിലെതന്നെ ഊക്കുകയാണോ ""

""പോടാ.. ""നിത്യ ഹരിയെ ഒന്ന് നുള്ളി.

""ടീ പോന്നു മോളെ അമ്മുവിന്റെ മുമ്പിലൊന്നും ഇങ്ങനെ കാണിക്കല്ലേ പ്ലീസ് ""

""നോക്കട്ടെ എനിക്ക് കിട്ടുന്ന അവസരങ്ങളിലൊക്കെ നിന്നെ ഞാൻ നോവിക്കും.. എന്തേ സംശയണ്ടോ ""

""ഹെന്റെ പൊന്നെ ഒരു സംശയവുമില്ല..""

""ഹാ അങ്ങനെ വഴിക്കു വാ""

""ഈശ്വരാ ഇതൊക്കെ എവിടെ എത്തുമോ ആവോ""

""പേടിക്കണ്ട മോനെ ഞാനല്ലേ..""

""അതാ എന്റെ പേടി""

""എന്താ എന്താ""

""ഹേയ് ഒന്നുല്ല""

""അല്ല ഇങ്ങനെയിരുന്നാ മതിയോ ഫുഡ്‌ അടിക്കണ്ടേ""

""എനിക്ക് വിശക്കുന്നില്ല""

""ശരിയാ എനിക്കും വിശക്കുന്നില്ല.. നമുക്കു എന്തെങ്കിലും കളിക്കാം""

""എന്ത് കളിക്കാൻ""

""Mm.. ലുഡോ കളിച്ചാലോ""

""ഒക്കെ സെറ്റ്""

💬 Comments

View all comments