0%

Chapter Title : ഹരിയുടെ കാവൽക്കാർ 2 [Karthik]

Author : kkstories Read All Parts 754

നിത്യ പ്രയാസപ്പെട്ട് എണീറ്റ് ഭക്ഷണം കഴിക്കാൻ ശ്രമിച്ചു. എന്നാൽ അവൾക്കു ഭക്ഷണം കഴിക്കാൻ സാധിച്ചില്ല. അത് മനസ്സിലാക്കിയ ഹരി അവളുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി. അവൾ ഞെട്ടി ഹരിയുടെ മുഖത്തേക്ക് നോക്കി. ഹരി അവൾക്കു ഭക്ഷണം വാരി കൊടുത്തു. ഒരു മടിയോടെ അവൾ അതേറ്റു വാങ്ങി.. അപ്പോഴും അവൾ ഹരിയുടെ മുഖത്തു നിന്നും കണ്ണെടുത്തില്ല. ഹരി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അവസാനം കൈ കഴുകാൻ വെള്ളം കൊടുക്കാനും ഹരി മറന്നില്ല..

""ഇതിനൊന്നും ഒരു മടിയും കാണിക്കരുത്.. സാഹചര്യങ്ങൾക്കനുസരിച്ചു നിന്നാമതി ""

"Mm""

""ഇനി കുറച്ചു നേരം കിടന്നോ.. ഇന്നിനി അമ്മുവിനെ വിളിക്കണ്ട.. നാളെ ഈവെനിംഗ് വിളിച്ചാ മതി ""

മറുപടിയായി അവളൊന്നു മൂളുക മാത്രം ചെയ്തു.

"" മരുന്ന് സമയത്തിന് കുടിക്കണം.""

""Mm""

""ഇനി ഉറങ്ങാൻ ഞാൻ പാട്ട് പാടേണ്ടി വരുമോ "" ഹരിയൊന്നു കളിയാക്കി ചോദിച്ചു.

""പോടാ "" അവളെറിയാതെ വിളിച്ചു പോയി..

ഹരി അവളുടെ കണ്ണിലേക്കു നോക്കി.

""അയ്യോ സോറി ഞാൻ അറിയാതെ വിളിച്ചതാ "" അവൾ സ്വയം കുറ്റപ്പെടുത്തി.

""ഹേയ് അത് സാരമില്ല.. നമ്മൾ തമ്മിലല്ലേ.. ഇനി ഉറങ്ങിക്കോ.. അപ്പൊ ഗുഡ് നൈറ്റ് ""

ഹരി തന്റെ മുറിയിലേക്ക് നീങ്ങി. നിത്യക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി. വീട്ടിൽ നിന്നു മാറി നിന്നെങ്കിലും അങ്ങനെയൊരു തോന്നലെ ഇല്ല. ഹരിയുമായി നല്ല കൂട്ടായതിനാൽ അവൾക്കു നല്ല സന്തോഷായി. പതിയെ ഉറക്കത്തിലേക്കു..

പിറ്റേന്ന് രാവിലെ നിത്യ തനിക്കു കഴിയും വിധം ബാത്റൂമിലേക്ക് പോയി.. ഫ്രഷ് ആയി.. സമയം കുറെ ആയിട്ടും ഹരിയെ കാണാതായപ്പോൾ അവൾ

💬 Comments

View all comments