0%

Chapter Title : ഹരിയുടെ കാവൽക്കാർ 2 [Karthik]

Author : kkstories Read All Parts 753

താൻ പേടിക്കണ്ട ""

""ഹരി "" നിത്യ അവനെ വിളിച്ചു

""Mm എന്താ ""

""ഞാനൊരു കാര്യം ചോദിക്കട്ടെ ""

""ചോദിക്ക് ""

""നേരം വെളുത്തിട്ട് ഇത്രേം സമയമായില്ലേ.. എനിക്ക് നന്നായി വിശക്കുന്നു. ഈ ശരീരം നല്ല pain ഉണ്ട്. അല്ലെങ്കിൽ എന്തെങ്കിലും ഉണ്ടാക്കിയേനെ "" അവൾ അൽപ്പം മടിയോടെ ചോദിച്ചു.

""മൈ ഗോഡ്.. സത്യത്തിൽ ഞാനതു വിട്ടുപോയി.. വെയിറ്റ് ഞാനിപ്പോ ഓർഡർ ചെയ്യാം. തനിക്കെന്താ വേണ്ടേ ""

""എന്തായലും സാരല്യ ""

""എങ്കി രണ്ടു മസാല ദോശ പറയാം ലെ "" ഹരി ചിരിച്ചുകൊണ്ട് ചോദിച്ചു.

""Mm"" അവളും ചിരിച്ചു.

ഹരി വേഗം ആപ്പിൽ ഫുഡ്‌ ഓർഡർ ചെയ്തു.

""കുറച്ചു നേരം വെയിറ്റ് ചെയ്യ്.. ഇപ്പൊ വരും. തനിക്കു ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടോ ""

""ഹേയ് ഇല്ല.. ജോലിയൊന്നും ചെയ്യാഞ്ഞിട്ട് ഭയങ്കര ബോറടി ""

""അത് 4 ദിവസല്ലേ സാരമില്ല.. Netflix ൽ നല്ല മൂവി ഉണ്ടാവുമല്ലോ ""

""ഇപ്പൊ ആ മൂടിലല്ല.. അമ്മുവിന്റെ അച്ഛൻ എനിക്കെന്റെ അച്ഛനെ പോലെയായിരുന്നു. എനിക്കിത്ര സങ്കടമുണ്ടെങ്കിൽ അവൾക്കെത്ര ഉണ്ടാവും. നാട്ടിലെത്തുന്നത് വരെ അവളെങ്ങനെ സഹിക്കും.. അതൊക്കെ ആലോചിക്കുമ്പോൾ ""

""വിധി അല്ലാതെന്ത്.. ഒരുപാട് നരകിക്കാതെ ദൈവം നേരത്തെ കൊണ്ടുപോയെന്ന് സമാധാനിക്കാം. ""

നിത്യ ചെറുതായി കണ്ണ് നനച്ചു..

""ഹേയ് താൻ കരയുകയാണോ.. താനിത്രേയുള്ളു. ""

അവൾ മറുപടിയൊന്നും പറഞ്ഞില്ല.. റൂമിൽ ഒരു സൈലന്റ്....

ക്നിം.. കോളിങ്ങ് ബെൽ മുഴങ്ങി..

""ഫുഡ്‌ വന്നെന്നു തോന്നുന്നു. ""

ഹരിയേണീറ്റ് പോയി ഫുഡ്‌ കൊണ്ട് വന്നു. ഹരിതന്നെ ഒരു പാത്രത്തിൽ ഫുഡ്‌ വിളമ്പി നൽകി..

💬 Comments

View all comments