0%

Chapter Title : ഹരിയുടെ കാവൽക്കാർ 2 [Karthik]

Author : kkstories Read All Parts 282

കുടിക്കണം.""

""Mm""

""ഇനി ഉറങ്ങാൻ ഞാൻ പാട്ട് പാടേണ്ടി വരുമോ "" ഹരിയൊന്നു കളിയാക്കി ചോദിച്ചു.

""പോടാ "" അവളെറിയാതെ വിളിച്ചു പോയി..

ഹരി അവളുടെ കണ്ണിലേക്കു നോക്കി.

""അയ്യോ സോറി ഞാൻ അറിയാതെ വിളിച്ചതാ "" അവൾ സ്വയം കുറ്റപ്പെടുത്തി.

""ഹേയ് അത് സാരമില്ല.. നമ്മൾ തമ്മിലല്ലേ.. ഇനി ഉറങ്ങിക്കോ.. അപ്പൊ ഗുഡ് നൈറ്റ് ""

ഹരി തന്റെ മുറിയിലേക്ക് നീങ്ങി. നിത്യക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി. വീട്ടിൽ നിന്നു മാറി നിന്നെങ്കിലും അങ്ങനെയൊരു തോന്നലെ ഇല്ല. ഹരിയുമായി നല്ല കൂട്ടായതിനാൽ അവൾക്കു നല്ല സന്തോഷായി. പതിയെ ഉറക്കത്തിലേക്കു..

പിറ്റേന്ന് രാവിലെ നിത്യ തനിക്കു കഴിയും വിധം ബാത്റൂമിലേക്ക് പോയി.. ഫ്രഷ് ആയി.. സമയം കുറെ ആയിട്ടും ഹരിയെ കാണാതായപ്പോൾ അവൾ റൂമിലേക്ക് ചെല്ലാതെ അവനു കാൾ ചെയ്തു.. ഫോൺ എടുത്തില്ല.. അൽപ്പസമയം കഴിഞ്ഞു ഹരി മുറിയിലേക്ക് വന്നു..

""ഞാൻ ബാത്‌റൂമിൽ ആയിരുന്നു.. വിശക്കുന്നുണ്ടോ?""

""ഹേയ് ഇല്ല.. ഇത്രേം സമയമായിട്ടും കണ്ടില്ലല്ലോ അതാ വിളിച്ചേ ""

""ഓ.. അല്ല ഫ്രഷ് ആയല്ലോ.. ഇപ്പൊ കുറച്ചു ഉഷാറായി.. ഞാൻ വിചാരിച്ചു കുളിപ്പിച്ചു തരേണ്ടി വരുമെന്ന് ""

""അയ്യടാ ഇങ്ങോട്ട് വാ കുളിപ്പിക്കാൻ ""

""അതെന്താ ഞാൻ കുളിപ്പിച്ചാൽ പറ്റില്ലെന്നുണ്ടോ?""

""അങ്ങനെയിപ്പം മോൻ കുളിപ്പിക്കണ്ട.. തന്നെത്താൻ കുളിച്ചാൽ മതി ""

""ഓഹോ ഇപ്പൊ നമ്മളെ വേണ്ടാതായി ഇല്ലേ ""

""അങ്ങനെ പറയരുത്.. ""

""Mm പോട്ടെ ഞാൻ ചുമ്മാ പറഞ്ഞതാ.. അല്ല ഇപ്പൊ ഒക്കെ ആയില്ലേ ""

""ആ കുഴപ്പമില്ല.. ""

""ഇങ്ങനെ റൂമിൽ തന്നെയിരുന്നാൽ ബോറടിക്കും.. പുറത്തു പോകാൻ കഴിയുമെങ്കിൽ പോകാം അല്ലെങ്കിൽ ഹാളിൽ വന്നിരിക്ക് എന്തെങ്കിലും മിണ്ടീം പറഞ്ഞുമിരിക്കാം ""

""ശരിയാ "" അവൾ പതിയെ എണീറ്റ് ഹാളിലേക്ക് നടന്നു കൂടെ ഹരിയും.

""എന്താണ് തന്റെ ഭാവി പരിപാടികളൊക്കെ ""

""എന്ത് പരിപാടി.. ഇങ്ങനെയങ്ങ് പോകണം ""

""ഒരു കല്ലിയാണമൊക്കെ വേണ്ടേ ""

""വീട്ടുകാരൊക്കെ പറയുന്നുണ്ട്.. കുറച്ചു കഴിയട്ടെ ""

""ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ ""

""ഹേയ് ഇതുവരെ അങ്ങനെയില്ല.. ""

""അപ്പൊ ഇനി ഉണ്ടായിക്കൂടെന്നില്ല.. എങ്ങനെയുള്ള

💬 Comments

View all comments