0%

Chapter Title : ഹരിയുടെ കാവൽക്കാർ [Karthik]

Author : kkstories Read All Parts 1.3K

കൊള്ളാമോ"" വളരെ പ്രതീക്ഷയോടെ അവൾ ചോദിച്ചു..

""സത്യം പറയാലോ.. എന്റെ അമ്മ ഉണ്ടാക്കുന്ന അതെ ടേസ്റ്റ്. താൻ കൊള്ളാം""

ആ വാക്കുകൾ അവൾക്കു വല്ലാതെ ഇഷ്ടപ്പെട്ടു. കുറച്ചു നേരം മൗനം മാത്രം..

""ആട്ടെ തന്റെ വീട്ടിൽ അച്ഛനും അമ്മയും മാത്രേയുള്ളു""

""അതെ.. അവരാണെന്റെ എല്ലാം. അവരും കൂടെ പോയാൽ പിന്നെ ഞാനില്ല""

""നമുക്കൊന്ന് പുറത്തു പോയാലോ.. വെറുതെ "" അവളുടെ മുഖം വാടിയത് കണ്ട് ഹരി ചോദിച്ചു.

""എനിക്കിന്തിഷ്ടാണെന്നറിയോ.. പക്ഷെ ഇവിടെ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പേടിയാ ""

"" ആഹാ എന്നാ വാ ""

കഴിച്ചു കഴിഞ്ഞു രണ്ടുപേരും നടക്കാനിറങ്ങി.. പകൽ സമയത്തെ ചൂടിനെ മറക്കാൻ രാത്രിയിലെ ഇളം തണുപ്പ്. നിലാവിൽ തെളിയുന്ന ആകാശ കാഴ്ച.. നിരയായി നിൽക്കുന്ന തെരുവ് വിളക്കിന്റെ കീഴിലൂടെ അവരങ്ങനെ നടക്കുകയാണ്.. പാന്റിന്റെ രണ്ടു പോക്കറ്റിലും ഹരി കൈകൾ ഇറക്കി വച്ചു ആതിരയോട് എന്തൊക്കെയോ പറയുന്നു. കൈകൾ കെട്ടിവച്ചു ആതിര തന്റെ സമയം ആസ്വദിക്കുന്നു.

""സമയം പെട്ടെന്ന് പോകുന്നത് പോലെ അല്ലെ ""ഹരിയെ നോക്കി ആതിര ചോദിച്ചു.

""Hm അത് തനിക്കു ഈയൊരു walk അത്രക്കിഷ്ടായിട്ടാണ് ""

"" എന്നും ഇത് പോലെ ഒരു അവസരം കിട്ടുകയാണെങ്കിൽ ഹോ ആലോചിക്കാൻ വയ്യ ""

""ആഹാ ഇനി ഞാനെന്നും കൊണ്ട് വരേണ്ടി വരുമോ ""

""അയ്യോ ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചില്ല.. വെറുതെ പറഞ്ഞൂന്നേയുള്ളു സോറി ""

""സോറിയോ.. ഹ ഹ.. അതൊന്നും വേണ്ട.. എന്റെ കീഴിൽ വർക്ക്‌ ചെയ്യുന്ന സ്റ്റാഫ്‌ എന്നതിലുപരി എനിക്ക് ആതിര ഇപ്പോൾ നല്ലൊരു ഫ്രണ്ടാണ് "" അവളെ നോക്കി ഹരിയത് പറഞ്ഞപ്പോൾ

💬 Comments

View all comments