Chapter Title : ഹരിയുടെ കാവൽക്കാർ [Karthik]
രക്ഷപ്പെട്ടു. അങ്ങനെ അച്ഛന്റെ ആഗ്രഹം പോലെ ഹരി ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിതനായി.. ഇനി അനുസരിച്ചില്ലെങ്കിൽ ശരിയാവില്ല..
മാസങ്ങൾക്കു ശേഷം...
ബിസിനസ് എല്ലാം അടിപൊളിയായി മുന്നോട്ടുപോയി. ഹരി വന്നത് മുതൽ 20% പ്രോഫിറ്റ് വർധിച്ചു.. സന്തോഷത്തിൽ ഹരി എല്ലാ ജോലിക്കാർക്കും കണക്കില്ലാത്ത ബോണസ് നൽകി. പക്ഷെ ഒരു ഓഫീസിൽ മാത്രം നഷ്ടങ്ങൾ മാത്രം സംഭവിക്കുന്നു. ഓഡിറ്റ് നടത്തിയും പുതിയ മാനജരെ വച്ചു നോക്കിയിട്ടും ഫലം കണ്ടില്ല.. അവസാനം ഹരി തന്നെ മുന്നിട്ടിറങ്ങാൻ തീരുമാനിച്ചു.
ഹൈദരാബാദ് ആണ് ഈ ഓഫീസിന്റെ സ്ഥാനം. ഇതുവരെ ആരും ഓണറെ നേരിട്ട് കണ്ടിട്ടില്ല.. ആയതിനാൽ ഹരി പുതിയ മാനേജർ എന്ന പോസ്റ്റിൽ അവിടെ ജോയിൻ ചെയ്തു..
ആദ്യദിവസം തന്നെ ഹരി ഒരു മീറ്റിംഗ് വച്ചു. എല്ലാവരുടെയും സ്വഭാവം മനസ്സിലാക്കി. പരസ്പ്പരം കുറ്റപ്പെടുത്തുന്ന കുറെ ജോലിക്കാർ. അതിനിടയിൽ കുറച്ചു പേരും. ആദ്യ ദിവസം തന്നെ മൂന്നു പേരെ ഹരി ഒഴിവാക്കി. ആ സ്ഥാനത്തേക്ക് പുതിയ ജോലിക്കാരെ വെക്കാൻ തീരുമാനിച്ചു.
""പറ്റില്ലെങ്കിൽ ആ ഓഫീസ് ഷട്ഡോൺ ചെയ്തേക്കു.. നീയെന്തിനാ വെറുതെ കഷ്ടപ്പെടുന്നത് "" ഫ്ലാറ്റിൽ വീട്ടിലേക്കു വീഡിയോ കാൾ ചെയ്തപ്പോൾ അച്ഛൻ ഹരിയോട് പറഞ്ഞു.
""അച്ഛൻ ഉണ്ടാക്കിയതൊന്നും ഞാനായിട്ട് നഷ്ടപ്പെടുത്തില്ല.. വേറെ ആരെകൊണ്ടും അതിനു സമ്മതിക്കുകയുമില്ല. അച്ഛന്റെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാനാണ് ഇഷ്ടമില്ലെങ്കിൽ കൂടി ഞാനീ സാഹസത്തിന് മുതിർന്നത്.. ""
തിരിച്ചു പറയാൻ അച്ഛൻ ദേവനാരായണ വർമ്മയ്ക്കു വാക്കുകൾ ഇല്ലായിരുന്നു. മകനോട് അങ്ങനെ പറഞ്ഞെങ്കിലും അയാൾക്കും അത് മുന്നോട്ട് കൊണ്ടുപോകണം എന്നുതന്നെയായിരുന്നു ആഗ്രഹം.. എന്ത് തന്നെയായാലും തന്റെ മകൻ തന്നേക്കാൾ ബിസിനസ് നടത്തി കൊണ്ടുപോകുമെന്ന് അയാൾക്കുറപ്പായി.
""അല്ല പുതിയ ജോലിക്കാരെ കിട്ടിയോ ""
""രണ്ടുപേരെ കിട്ടി അച്ഛാ.. ഒരാൾ നാളെ വരുമെന്ന് പറഞ്ഞിട്ടുണ്ട്.. നോക്കാം ""
""എങ്കി ശരി.. നീ വച്ചോ റസ്റ്റ് ചെയ്യ്.. പിന്നെ നേരത്തിനു ഭക്ഷണം കഴിക്കണം ""
""Ok ബൈ""
തണുപ്പുള്ള കാലാവസ്ഥയിൽ ഒറ്റയ്ക്ക് ആ റൂമിൽ കിടക്കുമ്പോഴും ഹരിക്കു ഉറങ്ങാൻ കഴിഞ്ഞില്ല. എന്തൊരു ഭാഗ്യവാനാണ് താൻ. എന്തൊരു സ്നേഹമുള്ള അച്ഛനും അമ്മയുമാണ് തനിക്കു കിട്ടിയത്. ദൈവത്തിനോട് നന്ദി പറഞ്ഞു അവൻ പതിയെ ഉറക്കത്തിലേക്ക് നീങ്ങി.....
രാവിലെ ഓഫീസിൽ ആദ്യം എത്തുന്നത് ഹരി ആയിരിക്കും. അതുകൊണ്ട് ഒരാൾ പോലും ഇപ്പോൾ നേരം വൈകാറില്ല. മാനേജർ കാബിനിൽ തന്റെ ജോലിയിൽ മുഴുകിയിരിക്കുകയാണ് ഹരി..
""സർ ""
ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ട് ആ ഭാഗത്തേക്ക് നോക്കിയ ഹരി
💬 Comments
View all comments