0%

Chapter Title : ഹരിയുടെ കാവൽക്കാർ [Karthik]

Author : kkstories Read All Parts 571

ഒരു നിമിഷം അവളെ നോക്കിനിന്നു. തിരിച്ചു അവളുടെയും എക്സ്പ്രഷൻ അതുപോലെ തന്നെയായിരുന്നു.

""ഇവൾ അവളല്ലേ "" ഹരി മനസ്സിൽ ചിന്തിച്ചു. എങ്കിലും അത് കാണിക്കാതെ അവളോട്‌ അകത്തേക്ക് വരാൻ പറഞ്ഞു.

""ഇയാളെന്താ ഇവിടെ "" എന്ന് ഉള്ളിൽ പറഞ്ഞുകൊണ്ട് അവൾ ചിരിച്ചുകൊണ്ട് ഹരിയുടെ മുമ്പിൽ ഇരുന്നു.

""യെസ് പറയൂ "" ഹരി കസേരയിൽ ഒന്ന് നേരെയിരുന്നു പറഞ്ഞു. അയാൾക്ക്‌ തന്നെ മനസ്സിലായിട്ടില്ലെന്നു അവൾക്കു തോന്നി.

""സർ ഇന്ന് ജോയിൻ ചെയ്യാൻ പറഞ്ഞിരുന്നു ""

""കൊള്ളാം ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആണല്ലോ "" ഹരി അൽപ്പം ഗൗരവത്തോടെ പറഞ്ഞു.

""ഞാൻ ആദ്യമായിട്ടാ ഇങ്ങനെയൊരു സ്ഥലത്തു.. ഒന്നും അറിയില്ല ഇവിടുത്തെ രീതികളെ കുറിച്ചും പ്രത്യേകിച്ച് സ്ഥലങ്ങളെ പറ്റിയും. സോറി സർ ""

""Hm ok.. ഇനി അങ്ങോട്ട്‌ എസ്ക്യൂസ്‌ ഒന്നും പ്രതീക്ഷിക്കണ്ട. ജോയിൻ ചെയ്തോളു.. അവിടെ മോഹൻ എന്നൊരു സ്റ്റാഫുണ്ട്.. പുള്ളി ബാക്കി കാര്യങ്ങൾ പറഞ്ഞു തരും ""

""Ok സർ ""

അവൾ എണീറ്റു പോകാൻ തിരിഞ്ഞു. പെട്ടെന്ന് അവൾ വീണ്ടും ഹരിയുടെ നേരെ തിരിഞ്ഞു..

""സർ ഒരു കാര്യം ചോദിക്കട്ടെ ""

""യെസ് ""

""സാർ അല്ലെ അന്ന് കോളേജിൽ വച്ചു... ""

""നോക്കൂ.. നിങ്ങൾ ഇവിടെ ജോലി ചെയ്യാൻ വന്നതാണെങ്കിൽ അത് ചെയ്യുക.. ഡോണ്ട് വേസ്റ്റ് മൈ ടൈം ""

""സോറി സർ "" അവൾ ആകെ പേടിച്ചു. വേഗം അവിടെ നിന്നു പോയി. ഹരി പറഞ്ഞ പോലെ മോഹൻ എന്നയാളെ കണ്ടു തന്റെ ഇരിപ്പിടം സെറ്റ് ആക്കി. കൊള്ളാം നല്ല വൃത്തിയുള്ള ഓഫീസ്. 3 ലേഡീസ് ഉണ്ട്. 6 ബോയ്സും ഉണ്ട്. എല്ലാവരും 40 നു താഴെ പ്രായമുള്ളവർ. പതിയെ അവൾ തന്റെ ജോലിയിലേക്ക് കടന്നു.

എന്നാൽ ഹരി ചിന്തിച്ചത് മറ്റൊന്നായിരുന്നു. എന്തൊരു കോയ്നസിഡൻസ് ആണിത്. എങ്കിലും അന്ന് കണ്ടതിനേക്കാൾ സുന്ദരി ആയിട്ടുണ്ട്. പക്ഷെ എനിക്ക് വേണ്ടത് അതല്ല.. വർക്ക്.. അത് അടിപൊളിയായി ചെയ്യണം.

വൈകുന്നേരം ഓഫീസ് കഴിഞ്ഞു പോകുകയായിരുന്നു ഹരി. കാറിൽ കയറി മുന്നോട്ടു നീങ്ങിയതും ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന അവളെ കണ്ടു വണ്ടി നിർത്തി.

""എവിടെയാ റൂം "" ഗ്ലാസ്‌ താഴ്ത്തി അവൻ ചോദിച്ചു.

""റെയിൽവേ സ്റ്റേഷന്റെ അടുത്തൊരു ലോഡ്ജ് റൂം എടുത്തിട്ടുണ്ട് തല്ക്കാലം. വേറെ നോക്കണം ""

""ശരി "" അതുമാത്രം അവൻ കാർ എടുത്തു മുന്നോട്ടു നീങ്ങി.

""ഹും എന്തൊരു ഗൗരവം..

💬 Comments

View all comments