0%

Chapter Title : ഹരിയുടെ കാവൽക്കാർ [Karthik]

Author : kkstories Read All Parts 1.3K

ഒരു നിമിഷം അവളെ നോക്കിനിന്നു. തിരിച്ചു അവളുടെയും എക്സ്പ്രഷൻ അതുപോലെ തന്നെയായിരുന്നു.

""ഇവൾ അവളല്ലേ "" ഹരി മനസ്സിൽ ചിന്തിച്ചു. എങ്കിലും അത് കാണിക്കാതെ അവളോട്‌ അകത്തേക്ക് വരാൻ പറഞ്ഞു.

""ഇയാളെന്താ ഇവിടെ "" എന്ന് ഉള്ളിൽ പറഞ്ഞുകൊണ്ട് അവൾ ചിരിച്ചുകൊണ്ട് ഹരിയുടെ മുമ്പിൽ ഇരുന്നു.

""യെസ് പറയൂ "" ഹരി കസേരയിൽ ഒന്ന് നേരെയിരുന്നു പറഞ്ഞു. അയാൾക്ക്‌ തന്നെ മനസ്സിലായിട്ടില്ലെന്നു അവൾക്കു തോന്നി.

""സർ ഇന്ന് ജോയിൻ ചെയ്യാൻ പറഞ്ഞിരുന്നു ""

""കൊള്ളാം ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആണല്ലോ "" ഹരി അൽപ്പം ഗൗരവത്തോടെ പറഞ്ഞു.

""ഞാൻ ആദ്യമായിട്ടാ ഇങ്ങനെയൊരു സ്ഥലത്തു.. ഒന്നും അറിയില്ല ഇവിടുത്തെ രീതികളെ കുറിച്ചും പ്രത്യേകിച്ച് സ്ഥലങ്ങളെ പറ്റിയും. സോറി സർ ""

""Hm ok.. ഇനി അങ്ങോട്ട്‌ എസ്ക്യൂസ്‌ ഒന്നും പ്രതീക്ഷിക്കണ്ട. ജോയിൻ ചെയ്തോളു.. അവിടെ മോഹൻ എന്നൊരു സ്റ്റാഫുണ്ട്.. പുള്ളി ബാക്കി കാര്യങ്ങൾ പറഞ്ഞു തരും ""

""Ok സർ ""

അവൾ എണീറ്റു പോകാൻ തിരിഞ്ഞു. പെട്ടെന്ന് അവൾ വീണ്ടും ഹരിയുടെ നേരെ തിരിഞ്ഞു..

""സർ ഒരു കാര്യം ചോദിക്കട്ടെ ""

""യെസ് ""

""സാർ അല്ലെ അന്ന് കോളേജിൽ വച്ചു... ""

""നോക്കൂ.. നിങ്ങൾ ഇവിടെ ജോലി ചെയ്യാൻ വന്നതാണെങ്കിൽ അത് ചെയ്യുക.. ഡോണ്ട് വേസ്റ്റ് മൈ ടൈം ""

""സോറി സർ "" അവൾ ആകെ പേടിച്ചു. വേഗം അവിടെ നിന്നു പോയി. ഹരി പറഞ്ഞ പോലെ മോഹൻ എന്നയാളെ കണ്ടു തന്റെ ഇരിപ്പിടം സെറ്റ് ആക്കി. കൊള്ളാം നല്ല വൃത്തിയുള്ള ഓഫീസ്.

💬 Comments

View all comments