0%

Chapter Title : ഹരിയുടെ കാവൽക്കാർ [Karthik]

Author : kkstories Read All Parts 575

എന്താണ് നിന്റെ പ്രശ്നം.. ഓഫീസിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ ""

""അതല്ല, ""

""പിന്നെ ""

""ഞാനിവിടെ ഒരു വീട്ടിൽ പെയിങ് ഗസ്റ്റ് ആയിട്ടാ നിൽക്കുന്നെ.. ഇന്ന് അവിടെ ആരുമില്ലായിരുന്നു. കിച്ചണിൽ വച്ച ഫുഡ്‌ എടുക്കാൻ പോയതായിരുന്നു ഞാൻ. അപ്പോൾ അവിടുത്തെ ഓണർ എന്നെ.. എന്നെ.. "" അവൾ തേങ്ങി തേങ്ങി പതിയെ പറഞ്ഞു.

""അയാളെന്താ ചെയ്തേ "" ഹരി ദേഷ്യത്തോടെ ചോദിച്ചു..

""അയാളെന്നെ കയറിപിടിച്ചു "" ആതിര പൊട്ടിക്കരഞ്ഞു.

""എന്നിട്ട് ""

""ഞാൻ പുറത്തേക്കോടി. പോലീസിനോട് പറയണമെങ്കിൽ പറയാൻ പറഞ്ഞു.. അവരൊക്കെ അയാളുടെ ആളുകളാണെന്നും എന്ത് വേണെങ്കിലും ചെയ്യാൻ പറഞ്ഞു. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഇവിടെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല എന്നും പറഞ്ഞു "" അവളിരുന്നു കരഞ്ഞു..

""കരയണ്ട"" ദേഷ്യം കടിച്ചടക്കി ഹരി പറഞ്ഞു..

"" ഈ ജോലിയാണ് എന്റെ വീട്ടിലെ ആകെയുള്ള വരുമാനം. അച്ഛൻ ശരീരം തളർന്നു കിടക്കാണ്. അമ്മക്കു കാലിനു സ്വാധീനമില്ല.. ഈ ജോലി കൂടി പോയാൽ... എനിക്കറിയില്ല ""

ഇതൊക്കെ കേട്ടതോടു കൂടി ഹരിക്കു കലി കയറി. പെട്ടെന്ന് ഹരി അവളുടെ കയ്യിൽ പിടിച്ചു. അവൾ ഒന്ന് ഞെട്ടി.. അവനെ നോക്കി.

""വാ"" ആ ശബ്ദത്തിന്റെ പവർ അവളെ പേടിപ്പെടുത്തി. അവന്റെ കണ്ണുകളിലെ തീക്ഷണത അവൾ നോക്കി നിന്നു..

അവളെയും വലിച്ചു പിടിച്ചു അവൻ നടന്നു. ദേഷ്യത്തോടെ ഹരി അവളുടെ കൈപിടിച്ച് നടക്കുമ്പോൾ അവൻ പിടിച്ച കയ്യിലേക്കും അവനെയും നോക്കിയവൾ പിന്നാലെ നടന്നു.

വലിയൊരു വീട്ടിലെ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുകയാണ് ആതിരയെ കയറി പിടിച്ച മഹാൻ.. ഹരി അവളെയും വിളിച്ചു അയാളുടെ മുമ്പിൽ ചെന്ന് നിന്നു.

""നിന്റെ ബോയ് ഫ്രണ്ടിനെയും കൂട്ടി എന്നെ അടിക്കാൻ വന്നതാണോ"" തെലുങ്കിൽ ഹരിയെ വക വെക്കാതെ ആതിരയെ നോക്കി അയാൾ ചോദിച്ചു.

അവൾ ഹരിയെ നോക്കി.. അയാൾ ഉറക്കെ ചിരിച്ചു.. അയാളുടെ ചിരിയും പ്രഹസനവും ഹരിക്കു പിടിച്ചില്ല.. എന്തോ ഒന്ന് പറയാൻ അയാൾ വാ തുറന്നതും ""ട്ടെ"" അയാളുടെ മുഖത്തു ഹരിയുടെ കൈവീണു.. വീഴ്ചയിൽ രണ്ടു പല്ലുകൾ നിലത്തു വീണു.. ആശ്ചര്യത്തോടെ ആതിര ഹരിയെ നോക്കി വായ പൊത്തി പിടിച്ചു നിന്നു. അയാൾ എണീക്കാൻ നോക്കിയെങ്കിലും കണ്ണ് പോലും തുറക്കാനാവാതെ അയാൾ നിലത്തേക്ക് ബോധം കെട്ട് വീണു.. ഹരി കൈ കുടഞ്ഞു ആതിരയുടെ നേരെ തിരിഞ്ഞു.

""നിന്റെ സാധനങ്ങൾ മുഴുവൻ എടുത്തോ.. ഇനി ഇവിടെ വേണ്ട"" ഹരിയുടെ പൌരുഷം നിറഞ്ഞ ശബ്ദം

💬 Comments

View all comments