Chapter Title : ഹരിയുടെ കാവൽക്കാർ [Karthik]
ആ കാഴ്ച കണ്ടത്.
പാർക്കിൽ ഒരു മരത്തിന്റെ ചുവട്ടിലെ ഇരിപ്പിടത്തിൽ സങ്കടത്തോടെ ഇരിക്കുന്ന അവളെ.. അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവനു മനസിലായി എന്തോ വലിയ പ്രശ്നത്തിലാണെന്ന്.. തന്റെ കയ്യിലെ മാങ്ങ നിലത്തേക്കിട്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു.. അവൻ വരുന്നത് കണ്ട അവൾ മുഖം തുടച്ചു ചിരിക്കാൻ ശ്രമിച്ചു. പക്ഷെ അവൻ തിരിച്ചു ചിരിക്കാൻ ശ്രമിച്ചില്ല.
""ഡോ എന്താ തന്റെ പ്രശ്നം.. എന്തിനാ ഇങ്ങനെ മൂഡ് ഓഫ് ആയി ഇരിക്കുന്നെ "" അവളുടെ അടുത്ത് നിന്നു കൊണ്ട് അവൻ ചോദിച്ചു.
""""ഒന്നുമില്ല സർ "" അവൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
""തന്റെ പേരെന്താ "" ആദ്യമായി അവൻ അവളോട് പേര് ചോദിച്ചു.. കാരണം ഓഫീസിൽ എല്ലാം ഒരു കോഡ് ആണ്. പേർസണൽ ആയി ഹരി ഇതുവരെ ആരോടും സംസാരിച്ചിട്ടില്ല. അതുകേട്ടു അവൾക്കും വലിയ അത്ഭുതം ഒന്നും തോന്നിയില്ല.
""ആതിര "" അവൾ മറുപടി നൽകി.
""താനിരിക്കു. എന്താണ് തന്റെ പ്രശ്നം. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളുകളല്ലേ നമ്മൾ. എന്താണെങ്കിലും പറയ് ""
""അത് പിന്നെ സർ.. അയാൾ......."" കൂടുതൽ സംസാരിക്കാനാവാതെ അവൾ കരഞ്ഞുപോയി.
ആളുകൾ ശ്രദ്ദിക്കാതിരിക്കാൻ അവൻ അവളെ പിടിച്ചവിടെ ഇരുത്തി. ഒരു ബോട്ടിൽ വെള്ളം വാങ്ങി നൽകി. അവളത് വാങ്ങി കുടിച്ചു.
""ആ മുഖം കഴുകു "" അവൻ പറഞ്ഞത് കേട്ടു അവൾ മുഖം കഴുകി. ഉടുത്തിരുന്ന ഷാൾ കൊണ്ട് മുഖം തോർത്തി.
""നോക്കൂ ആതിര.. നീ ഇവിടെ തനിച്ചാണെന്ന തോന്നൽ നിനക്കുണ്ടോ. ""
""ഇല്ല സർ ""
""ഒന്ന് മില്ലെങ്കിലും നമ്മൾ മലയാളികളല്ലേ..
💬 Comments
View all comments