0%

Chapter Title : ഹരിയുടെ കാവൽക്കാർ [Karthik]

Author : kkstories Read All Parts 578

കെടില്ല. ഇതെന്റെ വാക്ക്""

അത് കേട്ടു ഹരിയൊന്നു ചിരിച്ചു.

""ആതിര രാവിലെ എന്തെങ്കിലും കഴിച്ചോ""

""ഇല്ല.. കഴിക്കാൻ പോയപ്പോഴായിരുന്നു അയാൾ""

""മതി മതി.. വാ ഇപ്പൊ പുറത്തു പോയി വല്ലതും കഴിക്കാം.. പിന്നെ ചെറിയൊരു ഷോപ്പിങ്ങും""

""Ok""

ആതിരക്ക് എല്ലാം കൊണ്ടും ഒരു ആശ്വാസം കിട്ടിയ പോലെയായിരുന്നു. രണ്ടുപേരും പുറത്തേക്കിറങ്ങി.. ഒരു ബ്ലൂ കളർ ടീ ഷർട്ടും ജീൻസിന്റെ പാന്റും ആണ് ഹരിയുടെ വേഷം. റെഡ് കളർ ചുരിദാറും പാന്റും ആണ് ആതിരയുടെ വേഷം. മുടിയൊക്കെ കെട്ടി വളരെ സുന്ദരിയായിട്ടാണ് ആതിര പുറത്തിറങ്ങിയത്. കണ്ടാൽ ആരും നോക്കി പോകും.. ആരെങ്കിലും വച്ചു ഉപമിക്കാൻ പറഞ്ഞാൽ നമ്മുടെ നടി anu സിതാരയെ പോലെയുണ്ട്. പക്ഷെ അത്രയ്ക്ക് തടിയില്ല.. ആര് കണ്ടാലും കപ്പിൾസ്സിനെ പോലെ തോന്നിക്കും.

""ഇവിടെയാണ്‌ ഞാൻ എപ്പോഴും ഫുഡ്‌ കഴിക്കാൻ വരുന്നത്. തനിക്കെന്താ വേണ്ടത്""

""എന്തായാലും മതി""

""ദേ നോക്ക് ഇങ്ങനെയുള്ള ഫോർമാലിറ്റി ഒന്നും വേണ്ട.. ""

""Ok ശരി.. എനിക്ക് ഒരു മസാല ദോശ മതി""

""ആഹ് അങ്ങനെ വഴിക്കു വാ""

രണ്ടു പേരും ചിരിച്ചു. ഭക്ഷണം കഴിഞ്ഞു ഇരുവരും അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങി നേരെ ഫ്ലാറ്റിലേക്കു നടന്നു. അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി.

പിറ്റേ ദിവസം ഹരി എഴുന്നേറ്റപ്പോൾ അവളെ കാണാനില്ല. അവൾ ഓഫീസിൽ പോയിട്ടുണ്ടായിരുന്നു. ഹരി തന്റെ ഫോൺ എടുത്തു നോക്കിയപ്പോൾ സമയം 10 മണി. പെട്ടെന്നാണ് ഹരി അത് ശ്രദ്ധിച്ചത് ആതിരയുടെ ഒരു വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ.. അവൻ അത് ഓപ്പൺ ചെയ്തു. ഫുഡ്‌ റെഡി ആകിയിട്ടുണ്ടെന്നും കഴിക്കണമെന്നും ഉള്ള മെസ്സേജ് ആണ് ടൈപ്പ് ചെയ്തിരിക്കുന്നത്. ഒരു പുഞ്ചിരിയോടെ ഹരി ആ മെസ്സേജ് വീണ്ടും വീണ്ടും വായിച്ചു. ഇതുവരെയില്ലാത്ത ഒരു ഫീൽ അവനു കിട്ടി..

പെട്ടെന്ന് തന്നെ ഹരി ഓഫീസിൽ എത്തി. പക്ഷെ ഹരി അവളെ മൈൻഡ് ചെയ്തില്ല. അത് മറ്റുള്ളവരുടെ മുമ്പിൽ ആയതു കൊണ്ടാണെന്ന് ആതിരക്ക് മനസ്സിലായി. ആതിര തന്റെ ജോലിയിൽ മുഴുകി.

""ആതിര സർ വിളിക്കുന്നു.""

മോഹൻ സർ വന്നു ആതിരയോട് പറഞ്ഞു. അവൾ വേഗം അകത്തേക്ക് പോയി.

""ഇരിക്ക്""

💬 Comments

View all comments