0%

Chapter Title : ഹരിയുടെ കാവൽക്കാർ [Karthik]

Author : kkstories Read All Parts 1.3K

സ്ഥിരമായിട്ടോ ഇവിടെ താമസിക്കാം. വീട്ടിൽ പറയാൻ ബുദ്ധിമുട്ടാണെങ്കിൽ തല്ക്കാലം പറയണ്ട ""

""അതല്ല സർ.. ഞാൻ ആദ്യമായിട്ടാ ഇങ്ങനെയൊക്കെ.. ""

""സീ ആതിര.. നല്ലൊരു ഫ്രണ്ട് ആയിട്ട് ആതിരക്ക് എന്നെ കാണാം.. അതല്ല എന്റെ കൂടെ നിൽക്കാൻ പേടിയുണ്ടോ""

""ഇല്ല""

""എങ്കിൽ വേറെ ഒന്നും പറയണ്ട.. ദേ ആ റൂം ആതിരക്ക് യൂസ് ചെയ്യാം.. പിന്നെ ഓഫീസിൽ വേറെ ആരും ഇതറിയണ്ട. ""

""Ok സർ, ""

ആതിര തനിക്കു കിട്ടിയ മുറിയിലേക്ക് കടന്നു.. നല്ല ഭംഗിയുള്ള മുറി.. Ac ഉണ്ട്. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഉള്ള റൂം പോലെ. നല്ല തണുപ്പ്.. മുറിയിലെ ഭംഗി ആസ്വദിച്ച ശേഷം അവൾ തന്റെ സാധനങ്ങളെല്ലാം അടുക്കി വൃത്തിയാക്കി വച്ചു.

ഈ സമയം കുളിച്ചു വൃത്തിയായി ഓൺലൈൻ മീറ്റിംഗ് കഴിഞ്ഞു എന്തെങ്കിലും കഴിക്കാനായി പുറത്തു പോവാൻ നിൽക്കുകയായിരുന്നു ഹരി.. ഹാളിൽ ചെന്നപ്പോ ആതിര മൂഡ് ഓഫ്‌ ആയി ഇരിക്കുന്നത് കണ്ടു.

""എന്താണ് മാഷേ ഇതുവരെ അത് വിട്ടില്ലേ""

ഹരിയുടെ ശബ്ദം കേട്ട് ആതിര എണീറ്റ് നിന്ന് ചിരിക്കാൻ ശ്രമിച്ചു.

""നോക്ക്.. അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല.. ഇയാളല്ലേ പറഞ്ഞെ അമ്മയെയും അച്ഛനെയും നോക്കണം എന്ന്. ഇങ്ങനെയിരുന്നാൽ പിന്നെയെങ്ങനെയാ.. വാ എണീക്ക് വല്ലതും കഴിക്കാൻ പോവാ""

""സർ, ഞാനൊരു കാര്യം ചോദിക്കട്ടെ""

""ആതിരക്ക് എന്തും ചോദിക്കാം. ഇന്ന് മുതൽ നമ്മളൊരു വീട്ടുകാരാണ് എന്നാണ് എന്റെ വിശ്വാസം""

""എങ്കിൽ നമുക്ക് കഴിക്കാനുള്ള ഫുഡ്‌ ഞാൻ ഉണ്ടാക്കിക്കോട്ടെ""

""ആഹാ അത് കൊള്ളാലോ. സംഭവം എനിക്ക് ഉണ്ടാക്കി കഴിക്കുന്നത്‌ തന്നെയാ ഇഷ്ടം.. പക്ഷെ ഇവിടെയൊരു ജോലിക്കാരി

💬 Comments

View all comments