0%

Chapter Title : ഹര്‍ത്താല്‍ ഭാഗ്യം [Master]

Author : Master Read All Parts 5.6K

ഞാന്‍ ചോദിക്കുന്നത് ഞാന്‍ തന്നെ കേട്ടു. അവള്‍ എന്നെ നോക്കി തലയാട്ടി. ആ നോട്ടവും ഭാവവും എന്നെ നിസ്സാരമായി എന്റെ മനസ്സിന്റെ വരുതിയിലാക്കി. ഇപ്പൊ എങ്ങനെയുണ്ടെടാ പുല്ലേ എന്നെന്റെ മനസ്സ് എന്നോട് ചോദിച്ചത് ഒരു പുഞ്ചിരിയില്‍ ഞാനൊതുക്കി. ഇവള്‍ക്ക് ശത്രുതാ മനോഭാവമില്ല. മാന്യമായിത്തന്നെ മറുപടി നല്‍കിയിരിക്കുന്നു. സാധാരണഗതിയില്‍ ഇവളുടെ സൌന്ദര്യം നല്‍കാനിടയുള്ള ജാഡ അനുസരിച്ച് വക്രിച്ചൊരു നോട്ടം നോക്കിയിട്ട് ആ ചന്തികള്‍ ഇളക്കി ചറപറ നടന്നു പോകേണ്ടതാണ്. അതുമല്ലെങ്കില്‍ ഇയ്യാക്ക് കണ്ണ് കണ്ടുകൂടെ എന്നുള്ള ചോദ്യത്തിന്റെ അകമ്പടിയോടെയുള്ള പുച്ഛം വരേണ്ടതാണ്. അതുമല്ലെങ്കില്‍, ബസുണ്ട്, പക്ഷെ റോഡിലൂടെ ഓടുന്നില്ലെന്നെ ഉള്ളൂ എന്നുള്ള പരിഹാസം. അങ്ങനെ എന്നെ പഞ്ഞിക്കിടാന്‍ ധാരാളം വകുപ്പുകള്‍ ഉള്ളപ്പോള്‍, ഇവളിതാ ആ കൊതിപ്പിക്കുന്ന അധരപുടങ്ങള്‍ക്കിടയില്‍ തുടുത്ത വിരല്‍ തിരുകി, ഇല്ലെന്നു തലയാട്ടിയിരിക്കുന്നു. ലജ്ജ കൊണ്ട് അവളുടെ കവിളുകളുടെ തുടുപ്പ് കൂടിയിട്ടുണ്ടോ? അതോ എനിക്ക് തോന്നുന്നതോ?

“ഞാന്‍ ഡ്രോപ്പ് ചെയ്യാം വീട്ടിലേക്ക്. ദൂരം കുറേയുണ്ടെങ്കില്‍” എന്റമ്മോ എനിക്കിത്രേം ധൈര്യമോ? ങേ അവളുടെ മുഖം ദാ തുടുക്കുന്നു. അറിയാതെയെന്ന പോലെ വിരല്‍ കടിച്ച് എന്നെ വല്ലാത്തൊരു ഭാവത്തോടെ അവള്‍ നോക്കുന്നു. ബഹളം ഉണ്ടാക്കതെടാ വിവരക്കെടെ; ഷഡ്ഡിയിലെ അന്തേവാസിയോട് ഞാന്‍ ദേഷ്യപ്പെട്ടു.

“ഞാന്‍ പ്രതീഷ്; എഞ്ചിനീയറിംഗ് സെക്കന്റ് ഇയര്‍ ആണ്. സെന്റ്‌ ഫ്രാന്‍സിസ് കോളജ്” അവള്‍ ചോദിക്കാതെ തന്നെ ഞാന്‍ സ്വയം പരിചയപ്പെടുത്തി.

അവള്‍ മറുപടി നല്‍കാതെ പുഞ്ചിരിച്ചു.

“കേറിക്കോ”

“ശ്ശൊ” അവള്‍ ലജ്ജയോടെ ആ തുടുത്ത ചുണ്ടില്‍ വിരല്‍ അമര്‍ത്തിയിട്ട് ചുറ്റിലും നോക്കി. ആരെങ്കിലും കാണുന്നുണ്ടോ എന്നാകും.

“ഓരോരോ സ്കൂട്ടറുകളില്‍ മൂന്നും നാലും പേരാ പോകുന്നത്. എന്ത് ചെയ്യാം,

💬 Comments

View all comments