0%

Chapter Title : ഹൗസ് ഡ്രൈവർ [അൻസിയ]

Author : അൻസിയ Read All Parts 134K

ഏത് സമയവും കഫീലോ പോലീസോ വരുമെന്ന ഭയം ആരും അറിയാതെ രാത്രിയിൽ പോയാലോ എന്ന് വരെ തോന്നിയ നിമിഷം... പോയാലും ഏത് വരെ പാസ്സ്പോർട് ആണെങ്കിൽ കഫീലിനെ കയ്യിൽ .. എല്ലാം ആലോചിച്ചു ഉറങ്ങിയത് അറിഞ്ഞില്ല.. രാവിലെ ഫോൺ അടിക്കുന്നത് കേട്ടാണ് ഞെട്ടി എണീറ്റത് നോക്കുമ്പോൾ മാഡം.... തല ചുറ്റുന്നത് പോലെ തോന്നി എനിക്കാ പേര് കണ്ടപ്പോ.... ഒരു നിമിഷം ഫോണിലേക്ക് നോക്കിയിരുന്ന് ഞാനാ ഫോൺ വേഗം എടുത്തു....

"ഹാലോ..."

"ചായ കുടിച്ചു കഴിഞ്ഞ വണ്ടി എടുക്ക്..."

"ആഹ്..."

വേറെ ഒന്നും മാഡം പറഞ്ഞില്ല... അല്ലങ്കിലും ആവശ്യം മാത്രം പറഞ്ഞു ഫോണ് കാട്ടാക്കൽ അല്ലെ പതിവ്..... വേഗം കുളിച്ചു ചായ കുടിക്കാൻ ഒന്നും നിൽക്കാതെ വേഗം വംടി എടുക്കാൻ പോയി... കാലുകൾ കുഴയുന്നത് പോലെ എനിക്ക് തോന്നി... തോന്നൽ അല്ല അതായിരുന്നു ശരി..... വണ്ടി സ്റ്റാർട്ട് ആക്കി രണ്ടു മിനുട്ട് ആയി കാണും മാഡം വന്നു സാധാരണ പണിക്കാരികൾ ആരെങ്കിലും കൂടെ കാണും ഇത് ഹന്ന ഇല്ലല്ലോ അതാകും എന്ന് ഞാൻ ഊഹിച്ചു.... സാധാരണ പോലെ വണ്ടിയിൽ കയറി എന്നോട് സലാം പറഞ്ഞു.. അതൊട് കൂടി എന്റെ ഉള്ളിലെ പകുതി ഭാരം കുറഞ്ഞു.. വണ്ടി മുന്നോട്ടു എടുത്ത എന്നോട് പോകേണ്ട സ്ഥലം പറഞ്ഞു തന്നു... അടുത്തുള്ള ചെറിയ ഒരു ക്ലിനിക്ക് ആയിരുന്നു .... അതിന് തലയാട്ടി ഞാൻ വണ്ടി എടുത്തു.... അവിടെ എത്തുന്നത് വരെ മാഡം ഒന്നും എന്നോട് പറഞ്ഞില്ല ഇറങ്ങാൻ നേരം പറഞ്ഞു..

"ഞാൻ പതിനഞ്ച് മിനിറ്റിനുള്ളിൽ വരും.. നീ ഒന്നും കഴിച്ചിട്ടില്ലല്ലോ... അവിടെ കാണുന്ന

💬 Comments

View all comments