Chapter Title : ഹൗസ് ഡ്രൈവർ [അൻസിയ]
ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു എനിക്ക് ഒരു സാൻഡ്വിച്ചും വാങ്ങിക്കോ...."
എന്നിട്ടെന്റെ കയ്യിലേക്ക് അൻപത് റിയാൽ തന്നു സന്തോഷത്തോടെ ഞാനത് വാങ്ങി അങ്ങോട്ട് പോയി.... ഹന്ന എന്നെ ഒറ്റി കൊടുത്തിട്ടില്ല എന്ന് ഞാൻ നന്ദിയോടെ ഓർത്തു... പക്ഷേ ഇന്നലെ സൽമ പറഞ്ഞത് അവളെയും കൊണ്ട് രണ്ടാമതും റൂമിൽ കയറി എന്നാണല്ലോ പടച്ചോനെ ഉള്ളിൽ വീണ്ടും ഭയം കുന്നുകൂടി... പക്ഷേ മാഡത്തിന്റെ പെരുമാറ്റം ഒന്നും അറിയാത്തത് പോലെ ആണല്ലോ.. എന്തെങ്കിലും ആവട്ടെ ഇതുവരെ കുഴപ്പം ഒന്നുമില്ലല്ലൊ അത് മതി.... ഇന്നലെയും ഇന്ന് കാലത്തും ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പ് ആയിരുന്നു നല്ലത് പോലെ തട്ടി മാഡത്തിന് പാര്സലും വാങ്ങി വരുമ്പോ തന്നെ ഫോൺ വിളിച്ചു കഴിഞ്ഞു എന്നും പറഞ്ഞ്..... എന്നെയും കാത്ത് പുറത്ത് നിന്ന മാഡത്തിന്റെ അടുത്ത് ഞാൻ വണ്ടി കൊണ്ട് വന്നു നിറുത്തി.. സാധാരണ എന്റെ നേരെ ബാക്കിൽ ആണ് മാഡം ഇരിക്കാറ് ഇന്ന് വീപരിതമായി അപ്പുറത്തെ സൈഡിൽ കയറി ഇരുന്ന് പോകാം എന്ന് പറഞ്ഞു... കൊണ്ട് വന്ന ഫുഡ് ഞാൻ തിരിഞ്ഞ് മാഡത്തിന് കൊടുത്തു അറിയാതെ എന്നോണം ആ മുഖത്തേക്ക് ഒന്ന് നോക്കിയതും മുഖം മറച്ച കറുത്ത തുണി തലയിലേക്ക് ഉയർത്തി വെച്ച് മാഡം അത് വാങ്ങി കണ്ണുകളെ വിശ്വസിക്കാൻ ആവാതെ ഞാൻ ആ മുഖത്തേക്ക് ഒന്ന് നോക്കി... എന്തൊരു സൗന്ദര്യം കരിമഷി എഴുതിയ നീളമുള്ള കണ്ണും ചോര നിറത്തിലുള്ള കവിളും ഒരു നിമിഷം കൊണ്ട് മുഖം തിരിച്ച ഞാൻ ആ ചുണ്ടുകൾ നോക്കാൻ മറന്നു.... അതൊന്ന് കാണണം എന്ന അതിയായ ആഗ്രഹം കൊണ്ട്
💬 Comments
View all comments