Chapter Title : ഹൗസ് ഡ്രൈവർ [അൻസിയ]
വണവും വിട്ട് ബെഡിലേക്ക് മലർന്നു വീണു......
ദിവസങ്ങൾ കൊഴിഞ്ഞു പോയി ഇപ്പൊ മിക്ക സ്ഥലത്തേക്ക് പോകുമ്പോഴും മാഡം തനിച്ചാവും വരിക... സൽമ കൂടെ ഉണ്ടെങ്കിൽ മുഖം മുഴുവൻ മറച്ച് എന്റെ നേരെ പിറകിലെ സീറ്റിൽ ഇരിക്കും തനിച്ച് ആണെങ്കിൽ നേരെ തിരിച്ചും..... എന്തിനും ഏതിനും വാരി കോരി ടിപ്പും എനിക്ക് തന്നിരുന്നു...
കാലാവസ്‌ഥ കൊടും തണുപ്പിലേക്ക് കാലെടുത്ത് വെക്കുന്ന സമയം വൈകീട്ട് അഞ്ച് മണിയോടെ മാഡം വിളിച്ചു ഹോസ്പിറ്റലിൽ പോകാൻ ഉണ്ടെന്ന് പറഞ്ഞു... ജാക്കറ്റ് കഴുകി ഇട്ടിരുന്നതിനാൽ റൂമിൽ നിന്നും ഇറങ്ങുമ്പോ തന്നെ നല്ല തണുപ്പ് ആയിരുന്നു... പതിവ് പോലെ എനിക്ക് കാണുന്ന വിധം ബാക്കിൽ മാഡം കയറിയപ്പോ സൽമ ഇല്ലന്ന് ഉറപ്പായി... കൈകൾ കൂട്ടി തിരുമ്മിയത് കണ്ട് മാഡം ചോദിച്ചു...
"ജാക്കറ്റ് എന്തേ ധരിക്കാഞ്ഞത്....??
"അത് കഴുകി ഇട്ടിരിക്കുകയ.... ഉണങ്ങിയില്ല...."
"വരുമ്പോ ഒന്ന് വാങ്ങിച്ചോ...."
അതും പറഞ്ഞു എന്റെ നേരെ പൈസ നീട്ടി ഞാനത് വാങ്ങി പോക്കറ്റിൽ ഇട്ട് ഒരു നന്ദിയും പറഞ്ഞു..... മണൽ കുന്നുകൾക്ക് ഇടയിലൂടെ പോകുമ്പോ മാഡം ചോദിച്ചു..
"നിനക്ക് മണലിലൂടെ ഓടിക്കാൻ അറിയുമോ...??
ഇത് വരെ ഓടിച്ചിട്ടില്ല പക്ഷെ ഒരു ഐഡിയ എനിക്ക് ഉണ്ടായിരുന്നു.. നാല് ടയറും കാറ്റ് കുറച്ച് പിന്നെ എന്തിന് പേടിക്കണം ഫോർ വീൽ കാറും...
"അറിയാം..."
"നീ പോയിട്ടുണ്ടോ...??
"ഇവിടെ പോയിട്ടില്ല "
"ഇവിടെ പോകാൻ പേടിയുണ്ടോ...??
എന്തിന് പേടിക്കണം എന്തായലും നാട്ടിൽ പുഴയിൽ നിന്ന് മണൽ കടത്തുന്ന റിസ്ക് എന്തായാലും ഉണ്ടാവില്ല.....
"പേടിയൊന്നും ഇല്ല..... "
"എന്ന തിരിച്ചു വരുമ്പോൾ കയറണം.... മുകളിലേക്ക് ഒന്നും പോകണ്ട
💬 Comments
View all comments