0%

Chapter Title : ഹൗസ് ഡ്രൈവർ [അൻസിയ]

Author : അൻസിയ Read All Parts 136.4K

പകുതി...."

"Ok...."

മാഡവും ഞാനും തനിച്ച് കൊടും തണുപ്പും എനിക്ക് ഓർക്കാൻ പോലും കഴിഞ്ഞില്ല.... ഹോസ്പിറ്റലിൽ എത്തിയ ഞാൻ മാഡം വരുന്നത് വരെ യൂട്യൂബിൽ മണലിൽ കയറുന്ന വണ്ടികളും അവർ അതിന് വേണ്ടി ചെയ്യുന്ന മുന്നൊരുക്കങ്ങളും കണ്ടു മനസ്സിലാക്കി... അര മണിക്കൂർ കൊണ്ട് മാഡം തിരിച്ചു വന്നു വരുന്ന വഴിയിൽ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നും കുറെ ചിപ്സും ചോക്ലേറ്റ് അങ്ങനെ കുറെ സാധനങ്ങൾ എല്ലാം വാങ്ങി ... ആ കട കഴിഞ്ഞ പിന്നെ കട ഒന്നുമില്ല... സിഗരറ്റ് വാങ്ങണം എന്ന് ഉണ്ടായിരുന്നു എനിക്ക് പക്ഷേ മാഡം ഉള്ളത് കൊണ്ട് അതും പറ്റിയില്ല..... രണ്ട് മൂന്ന് കവറുമായി മാഡം തിരിച്ചു വന്നു വണ്ടിയിൽ കയറി... നേരത്തെ മാഡം പറഞ്ഞ സ്ഥലത്ത് എത്തിയപ്പോ ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി.... എന്നോട് മാഡം ചോദിച്ചു...

"പേടിയുണ്ടോ വണ്ടി അങ്ങോട്ട് കയറ്റാൻ...??

"ഇല്ല.... ഏറ്റവും മുകളിലേക്ക് കയറണോ...??

തെങ്ങിന്റെ ഉയരം ഉള്ള ആ കുന്നിലേക്ക് നോക്കി മാഡം പറഞ്ഞു...

"വേണ്ട.. അങ്ങോട്ട് നോക്ക് അവിടേക്ക് മതി..."

അതിന്റെ പകുതി ഉയരമുള്ള കുന്ന് കാണിച്ച് മാഡം പറഞ്ഞു.... ഞാൻ തലയാട്ടി കൊണ്ട് വണ്ടി കുറച്ച് മുന്നോട്ട് എടുത്തു... എന്നിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി ടയറിലെ കാറ്റ് പകുതിയിൽ അധികം അഴിച്ചു വിട്ടു.. നാല് വീലും ഒരുപോലെ ചെയ്‌ത് ഞാൻ വണ്ടിയിൽ കയറി ഫോർ വീൽ ഓണാക്കി....

"ഇനി പോകുമ്പോ കാറ്റ് അടിക്കാൻ എന്ത് ചെയ്യും....??

"അതിനുള്ള സെറ്റപ്പ് ഇതിലുണ്ട്....."

"ബാക്കിൽ ഇരുന്ന കുഴപ്പം ഉണ്ടോ....??

"അറിയില്ല... ഇവിടെ ആണ് സെയ്ഫ്...."

കിട്ടിയാൽ കിട്ടി

💬 Comments

View all comments