0%

Chapter Title : ഹൗസ് ഡ്രൈവർ [അൻസിയ]

Author : അൻസിയ Read All Parts 130.1K

"എല്ലാം സ്പീഡിലാ നിന്റെ കാര്യങ്ങൾ...."

"അതെന്തേ....???

"അടുത്ത ആഴ്ച്ച മാഡം ഇങ്ങോട്ട് അല്ലെ വരിക അപ്പോഴേക്കും നിനക്ക് ലൈസൻസ് എടുക്കും....."

സമാധാനമായി എനിക്കത് കേട്ടപ്പോ..... അപ്പോഴും ഞങ്ങൾ സംസാരിക്കുന്നത് വയയിൽ നോക്കി നിക്കുക ആയിരുന്നു ഹന്ന അവർക്കൊന്നും മനസ്സിലായി കാണില്ല.....

"ആസിഫിന്റെ കല്യണം കഴിഞ്ഞതാണോ....??

"അല്ല....."

"ഉം..."

"നിങ്ങളോ.....??

"എന്റെ കഴിഞ്ഞു..... ഇവളുടെ കഴിഞ്ഞില്ല...."

"കുട്ടികൾ....??

"ഒരാൾ 3 വയസ്സ്...."

പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി ഞാനതിന്..... തിരിച്ചവർ നടന്നപ്പോ ഞാൻ അവരെയും നോക്കി നിന്നു.... രണ്ട് പേർക്കും ഒരേ വേഷം യൂണിഫോം പോലെ......

അപ്പോഴാണ് എന്റെ കണ്ണുകളിൽ ആ ചിത്രം തെളിഞ്ഞത് രണ്ടു പേരുടെയും ഇളകുന്ന അരക്കെട്ട്..... ഒരു നിമിഷം അതിലേക്ക് തന്നെ ഞാൻ നോക്കി നിന്നു അതിൽ ഹന്നയുടെ അരക്കെട്ട് സൽമയുടേതിനെക്കാൾ രണ്ടിരട്ടി വലിപ്പം ഉണ്ട്... അത് പിറകോട്ട് നന്നായി തള്ളി നിന്നിരുന്നു.... പെട്ടന്നാണ് അവൾ തിരിഞ്ഞു എന്നെ നോക്കിയത് .. കണ്ണുകൾ പിൻവലിക്കാൻ ഒരു നിമിഷം എടുത്തു എനിക്ക് പക്ഷെ അപ്പോഴേക്കും അവൾ കണ്ടിരുന്നു ഞാൻ നോക്കുന്നത്.... ഒരു ചെറു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞുവോ... ആഹ് എനിക്ക് തോന്നിയതാകാം... സൽമയോട് അവളെന്തൊ പറയുന്നത് ഞാൻ കണ്ടു... ഒന്ന് രണ്ടടി മുന്നോട്ട് വെച്ച സൽമ തിരിഞ്ഞു നിന്ന് എന്നോട് ചോദിച്ചു....

"നിനക്ക് വൈഫൈ യുടെ പാസ്സ്‌വേർഡ്‌ വേണോ....???

"ആ.... വേണം..."

അവർ തമ്മിൽ എന്തോ പറഞ്ഞിട്ട് സൽ‍മ അകത്തേക്ക് പോയി ഹന്ന എന്റെ അടുത്തേക്കും..... എന്റെ അരികിൽ വന്ന അവൾ ഫോണിൽ നിന്നും കുറച്ചു നമ്പർ എനിക്ക് പറഞ്ഞു തന്നു ഞാൻ അത് അടിച്ചപ്പോ

💬 Comments

View all comments