0%

Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” [Professor Cuckold]

Author : Professor Cuckold Read All Parts 316.9K

ഉണ്ടായിരുന്ന മിക്സ്ച്ചർ എടുത്ത് ഗായത്രിയെ ഏൽപിച്ച് പ്ലേറ്റിൽ ആക്കി കൊണ്ട് വരാൻ പറഞ്ഞു, അപ്പോളേക്കും അർജുൻ കാൾ കഴിഞ്ഞ് തിരികെ എത്തിയിട്ടുണ്ടായിരുന്നു.

അർജുൻ കിച്ചുവിന്റെ അടുത്ത് വന്നിരുന്ന് തോളിൽ ഒന്ന് തട്ടി.

"കിച്ചൂ, ഞാൻ ഒരു കാര്യം പറയട്ടെ.... എനിക്ക് പനമ്പള്ളി നഗറിൽ ഒരു ഫ്ലാറ്റ് ഉണ്ട്, സത്യം പറഞ്ഞാൽ അത് ഇപ്പോൾ വെറുതെ അടച്ചിട്ടിരിക്കുകയാണ്. അവിടെ എനിക്ക് വേറെ ആരെയും താമസിപ്പിക്കാൻ താല്പര്യമില്ല. നിങ്ങൾക്ക് ബുദ്ധിമുട്ട് ഒന്നുമില്ല എങ്കിൽ, നിങ്ങൾ അങ്ങോട്ട് മാറിക്കോളൂ."

കിച്ചു അത്ഭുതത്തോടെ നോക്കി. "അർജുൻ... അത്... അവിടെ വാടകയൊക്കെ വലിയ തുകയാവില്ലേ? ഞങ്ങൾക്ക് ഇപ്പോൾ..."

അർജുൻ അവനെ തടഞ്ഞു. "വാടകയെക്കുറിച്ച് നിങ്ങൾ ആലോചിക്കുകയെ വേണ്ട. നമുക്കിടയിൽ എന്ത് വാടക? ഗായുവിനെയും ഫാമിലിയെ ഒക്കെ വർഷങ്ങൾ ആയി അറിയുന്നതല്ലേ , അവിടെ ഒരാൾ താമസിച്ചാൽ എനിക്ക് അതൊരു ആശ്വാസമാണ്. ആൾപ്പാർപ്പില്ലാതെ ഇരുന്നാൽ വീട് നശിച്ചു പോകും. ആ ഫ്ലാറ്റിൽ ഒരു ആളനക്കം ഉണ്ടാകുന്നത് എനിക്ക് നല്ലതാ…

അമ്മയെ അങ്ങോട്ട് കൊണ്ട് പോയി താമസിപ്പിച്ചാലോ എന്ന് ആലോചിച്ചതാണ് പക്ഷെ അമ്മ ഉടനെ എങ്ങോട്ടുമില്ല എന്ന വാശിയിലാ..

ഞാൻ ആണെങ്കിൽ ബിസിനസ്സ് ആവശ്യത്തിന് എപ്പോഴും പുറത്തായിരിക്കും. പിന്നെ ഇടയ്ക് വരുമ്പോൾ എന്റെ മുറി ഉണ്ട് അവിടെ അതിൽ ആയിരിക്കും ഞാൻ കഴിയുക. ഒരു രണ്ടു മൂന്ന് മാസം അവിടെ നിൽക്കാം അപ്പോളേക്കും നിങ്ങൾ സെറ്റ് ആകുകയാണെങ്കിൽ മാറിയാൽ മതി. ആ സമയം കിഷോറിന് ബിസിനസ്സ് ഒന്ന് സെറ്റാക്കാം."

അപ്പോളേക്കും ഗായത്രി ഒരു പ്ലേറ്റിൽ സ്നാക്ക്സ് ആയി വന്നിരുന്നു.

അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത്രയും വലിയൊരു സഹായം!

💬 Comments

View all comments