Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]
ഞാൻ മാപ്പ് ചോദിക്കുന്നു."
അർജുന്റെ ആ 'സോറി' കേട്ടപ്പോൾ ഗായത്രിയുടെ ദേഷ്യം പതുക്കെ തണുത്തു. എങ്കിലും അവളുടെ ഉള്ളിലെ അപമാനം മാറിയിരുന്നില്ല.
"നിന്റെ മാപ്പൊന്നും എനിക്ക് വേണ്ട. ഞാൻ ആ ഫോട്ടോകൾ ഡിലീറ്റ് ചെയ്തു. ഇനി മേലാൽ എന്നോട് ഇത്തരം കാര്യങ്ങൾ പറയരുത്," അവൾ അല്പം കടുപ്പത്തിൽ തന്നെ പറഞ്ഞു.
"ഇല്ല ഗായൂ, ഇനി ഒരിക്കലും ഉണ്ടാവില്ല. നീ എന്നെ ഒരു സുഹൃത്തായി കണ്ടിരുന്നെങ്കിൽ ഇത്രയും ദേഷ്യം വരില്ലായിരുന്നു എന്ന് എനിക്കറിയാം. നീ സമാധാനമായിട്ടിരിക്ക്. ഞാൻ അടുത്ത ആഴ്ച വരുമ്പോൾ നമുക്ക് സംസാരിക്കാം. സോറി വൺസ് എഗെയ്ൻ."
അർജുൻ ഫോൺ കട്ട് ചെയ്തു. ഫോൺ മാറ്റിവെച്ച് ഗായത്രി വീണ്ടും ജനാലയ്ക്കൽ പോയി നിന്നു. അർജുൻ പറഞ്ഞത് സത്യമാണോ അതോ അവൻ തന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാണോ? അവളുടെ മനസ്സ് ഇപ്പോഴും കലുഷിതമായിരുന്നു. പക്ഷേ അവന്റെ ആ 'സോറി' അവളുടെ ഉള്ളിലെ ആ ഭാരത്തെ ഒന്ന് കുറച്ചു.
അർജുന്റെ ഫോൺ സംഭാഷണത്തിന് ശേഷം ഗായത്രിയുടെ മനസ്സ് ഒരു വലിയ ആലോചനയിലായി. ദേഷ്യപ്പെട്ട് സംസാരിച്ചെങ്കിലും, ഈ നഗരത്തിൽ തങ്ങൾക്ക് ആകെയുള്ള അത്താണിയാണ് അർജുൻ എന്ന തിരിച്ചറിവ് അവളുടെ ദേഷ്യത്തെ മെല്ലെ തണുപ്പിച്ചു. "ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങിപ്പോയാൽ ഞങ്ങൾ എങ്ങോട്ട് പോകും?" എന്ന യാഥാർത്ഥ്യം അവളെ ഭയപ്പെടുത്തി. പണമില്ല, നിൽക്കാൻ ഇടമില്ല. കിച്ചുവിനോട് ഇക്കാര്യങ്ങൾ പറയാനും കഴിയില്ല.
മെല്ലെ മനസ്സിനെ പാകപ്പെടുത്തി എല്ലാം മറക്കാൻ അവൾ തീരുമാനിച്ചു. കിച്ചു ഓഫീസിൽ നിന്ന് വരുമ്പോൾ അവനോട് മിണ്ടണമെന്നും, ആ പിണക്കം അവസാനിപ്പിക്കണമെന്നും അവൾ ഉറപ്പിച്ചു. വൈകുന്നേരം അവന് ഇഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കി അവൾ
💬 Comments
View all comments