Chapter Title : ഗായത്രി നായർ : "കൊഴുത്ത കടി കന്തുള്ള ഗായു” 2 [Professor Cuckold]
ആം റിയലി സോറി."
അവന്റെ വാക്കുകൾ കേട്ടപ്പോൾ ഗായത്രിയുടെ ഉള്ളിലെ ചിന്തകളൊക്കെ പതുക്കെ മാറി.
"സാരമില്ലടെ, ഞാൻ അത് മറന്നു," അവൾ പതുക്കെ പറഞ്ഞു.
"താങ്ക്സ്... എനിക്ക് അത് നിന്നോട് പറയണം എന്ന് തോന്നി. ഞാൻ റൂമിലേക്ക് പോവുകയാണ്. നിനക്ക് പഠിക്കാനുള്ള ബുക്കുകൾ വേണമെന്ന് പറഞ്ഞിരുന്നില്ലേ? ഞാൻ വാങ്ങിയിട്ടുണ്ട്, അവിടെ ടേബിളിൽ വെച്ചിട്ടുണ്ട്. എടുത്തു നോക്കിക്കോളൂ," അർജുൻ ഇത്രയും പറഞ്ഞ് തന്റെ മുറിയിലേക്ക് നടന്നു പോയി.
ആനന്ദവല്ലി അടുക്കളയിൽ നിന്ന് വന്ന് പറഞ്ഞു, "മോളെ, ഞാൻ ഒന്ന് കട വരെ പോകുകയാണ്. ഒരു മണിക്കൂറിനുള്ളിൽ വരാം. എന്തെങ്കിലും വേണമെങ്കിൽ അർജുൻ സാറിനോട് ചോദിക്കണേ."
ചേച്ചി പോയിക്കഴിഞ്ഞപ്പോൾ ഗായത്രി തനിച്ചായി. അവൾ പതുക്കെ എഴുന്നേറ്റ് അർജുന്റെ മുറിയുടെ അരികിലെത്തി. വാതിൽ പകുതി തുറന്നു കിടക്കുന്നു. അവൻ ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്. മേശപ്പുറത്ത് ഇരിക്കുന്ന പി.എസ്.സി ബുക്കുകൾ കണ്ടപ്പോൾ അവൾ പതുക്കെ അകത്തേക്ക് കയറി.
ഗായു മെല്ലെ അടുത്തേക്ക് ചെന്നു. അവളുടെ കാലിലെ പാദസരം കിലുങ്ങുന്നത് അർജുൻ ശ്രദ്ധിച്ചു. അവൾ ഒരു പുസ്തകം എടുത്ത് തുറന്നു നോക്കിയ തരുണത്തിൽ, അർജുൻ തന്റെ ജോലികൾ നിർത്തിവെച്ച് കസേര തിരിച്ച് അവളെ നോക്കി.
"ഇന്നലെയായിരുന്നല്ലോ നിന്റെ കോച്ചിംഗ് ക്ലാസ്സിന്റെ ആദ്യത്തെ ദിവസം? എങ്ങനെയുണ്ടായിരുന്നു ക്ലാസ്സ്?" അർജുൻ മൃദുവായി ചോദിച്ചു.
ഗായു ഒന്ന് ഇടറി. "ക്ലാസ്സ് ഒക്കെ നല്ല രീതിയിൽ പോയി അർജുൻ. പക്ഷേ കുറച്ചു കാലം പഠിത്തത്തിൽ നിന്ന് വിട്ടു നിന്നതുകൊണ്ട് എല്ലാം ഒന്ന് മനസ്സിലാക്കാൻ കുറച്ചു പാടാണ്."
അർജുൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി. "ഗായൂ. നാട്ടിൽ നിന്ന് വന്നിട്ട് ഇപ്പോൾ
💬 Comments
View all comments