0%

Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]

Author : സ്മിത Read All Parts 12455

കളി നിര്‍ത്തി, വിയര്‍ത്ത് കിതച്ച് അടുത്തടുത്ത് കിടക്കുമ്പോള്‍ അഫ്രീന്‍ അവന്‍റെ കയ്യെടുത്ത് തന്‍റെ അടിവയറില്‍ വെച്ചു.

“എനിക്കായി ആബിദ്....”

അവള്‍ പറഞ്ഞു.

വിയര്‍പ്പ് മണികള്‍ നിറഞ്ഞ മുഖം നിറയെ പുഞ്ചിരിയുടെ നിലാവെളിച്ചം ആബിദ് കണ്ടു.

“നിന്‍റെ കുഞ്ഞിനെ ഞാന്‍ പ്രസവിക്കും...ഇര്‍ഫാന്‍റെ സങ്കടം ഇന്നത്തോടെ തീരും...”

*************************

കോറിഡോര്‍ കടന്ന് അകത്തേക്ക്, വലിയൊരു ഹാളിലേക്ക് അവള്‍ അവനോടൊപ്പം നീങ്ങി.

“അതാണോ നിന്‍റെ അബ്ബുവിന്‍റെ ഓഫീസ് റൂം?”

മുമ്പിലെ മുറിയിലേക്ക് നോക്കി അഫ്രീന്‍ ചോദിച്ചു.

“അതേ...”

ആബിദീന്‍ പറഞ്ഞു.

“എന്താ ചോദിച്ചേ?”

“അതിന്‍റെ ആര്‍ക്കിടെക്ക്‌ച്ചര്‍ ഹെലനിസ്റ്റിക്ക് ആണ്...നല്ല ഭംഗി...”

“ഹെലനിസ്റ്റിക്കല്ല...ഈജിപ്ഷ്യന്‍ ആണ്...”

“പിന്നെ ഈജിപ്ഷ്യന്‍...! നീയതിന്‍റെ സൈഡിലെ ചിസലിങ്ങ് ശ്രദ്ധിച്ചോ? അത് ഹെലനിസ്റ്റിക്ക് ആണ്...എന്താ സംശയമുണ്ടോ? റൂം നിന്‍റെ അബ്ബുവിന്റെ ആണെന്ന് കരുതി ഇതിന്‍റെ ആര്‍ക്കിടെക്ച്ചര്‍ ഏതാണ് എന്ന് എന്നൊന്നും നീയെന്നെ പഠിപ്പിക്കണ്ട!”

ആബിദീന്റെ മുഖത്ത് ദേഷ്യം കടന്നുവന്നു.

“ഇതിന്‍റെ എക്സ്റ്റന്‍ഷനാണ് ഓഫീസ് മുറിയുടെ അകത്ത്...”

അവന്‍ പറഞ്ഞു.

“അത് കാണുമ്പം അറിയാം, ഇത് ഹെലനിസ്റ്റിക്കല്ല, ഈജിപ്ഷ്യന്‍ ആണെന്ന്...”

“നല്ല രസമായി...”

അഫ്രീന്‍ പരിഹാസത്തോടെ ചിരിച്ചു.

“നിന്‍റെ അബ്ബു അടച്ചു പൂട്ടി സീല്‍ വെച്ചിരിക്കുന്ന റൂമില്‍ എന്താ എന്ന് എനിക്കെങ്ങനെ അറിയാം? നീ പറഞ്ഞത് ശരിയാണോ എന്ന് ഞാന്‍ എങ്ങനെ അറിയും? എന്നെ പൊട്ടിയാക്കാനൊന്നും നോക്കേണ്ട!”

പെട്ടെന്ന് ആബിദീന്‍ ധരിച്ചിരുന്ന ഷര്‍ട്ട് പൊക്കി. അതിനുള്ളില്‍ പ്രത്യേകം തയ്പ്പിച്ചുണ്ടാക്കിയ പോക്കറ്റില്‍ നിന്നും മീനിന്‍റെ ആകൃതിയിലുള്ള ഒരു താക്കോലെടുത്ത് അവളെ നോക്കി.

“സെലോഹീ കീ...”

മധ്യകാലഘട്ടത്തില്‍, കുരിശുയുദ്ധത്തിന്‍റെ സമയത്ത്, ക്രിസ്ത്യാനികളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഭൂഗര്‍ഭയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുസ്ലീങ്ങള്‍ ഉപയോഗിച്ചിരുന്ന താക്കോല്‍ ആണത്.

അവന്‍ പെട്ടന്ന്‍ ഓഫീസ് റൂം തുറന്ന് അവളെ നോക്കി.

“എന്നാല്‍ പിന്നെ തെളിയിച്ചിട്ടു തന്നെ കാര്യം...”

അല്‍പ്പം കലിപ്പോടെ ആബിദീന്‍ പറഞ്ഞു.

അവള്‍ അകത്തേക്ക് നോക്കി.

“വൌ...”

അകത്തെ വാസ്തുശില്‍പ്പ ഭംഗിയിലെക്ക് നോക്കി ആശ്ചര്യത്തോടെ അഫ്രീന്‍ കണ്ണുകള്‍ മിഴിച്ച് ചുണ്ടുകള്‍ പിളര്‍ത്തി നോക്കി.

“എങ്ങനുണ്ട്?”

അവന്‍ ജേതാവിനെപ്പോലെ അവളെ നോക്കി ചോദിച്ചു.

“ഹെലനിസ്റ്റിക്കോ ഈജിപ്ഷ്യനോ?”

അവള്‍ ഒന്നും പറയാതെ അകത്തേക്ക് കയറി.

തോളില്‍ നിന്നും ക്യാമറയെടുത്ത് ഫോട്ടോ എടുക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍

💬 Comments

View all comments