Chapter Title : ഹേമാംബികയുടെ കക്ഷവും രാജ് മോഹനും [ഭാസി]
"
"ഇത് വരെ എന്തേ പറയാഞ്ഞേ.....? "
"അത്രേം..... അടുത്തില്ല..... !"
ഹേമയുടെ കണ്ണിൽ നാണത്തിന്റെ തിരയിളക്കം.
ഹേമ തന്നിലേക്ക് ഒരു പാലം ഇട്ടിരിക്കുന്നു എന്ന് മോഹൻ മനസിലാക്കി...
മോഹൻ അന്ന് വീട്ടിൽ തന്റെ പഴുതാര മീശ അവസാനമായി കണ്ണാടിയിൽ കണ്ടു......
അടുത്ത ദിവസം മീശ എടുത്താണ് മോഹൻ കോളേജിൽ ചെന്നത്....
ആകാംക്ഷയോടെ, അതിലേറെ കൗതുകത്തോടെ രണ്ട് കണ്ണുകൾ മോഹനെ തിരയുന്നുണ്ടായിരുന്നു.....
മോഹനെ കണ്ട് മുട്ടിയതും, ഹേമ ഹൃദ്യമായി പുഞ്ചിരിച്ചു.
മോഹൻ തനിക്ക് വേണ്ടിയാണ് മീശ ഉപേക്ഷിച്ചത് എന്ന ചിന്ത മനസ്സിൽ കുളിര്മഴയായി പെയ്തിറങ്ങി..... തന്റെ ആഗ്രഹം മോഹൻ സാധിച്ചു തന്നു എന്ന ഓർമ്മ ഹേമയെ കുളിരണിയിച്ചു.....
മരണത്തോടെയേ ബന്ധം അവസാനിക്കൂ എന്ന് ഇരുവരും ഉറച്ചു.
അന്നൊരു നാൾ കോളേജ് മൈതാനത്തിന് അരികിൽ കാറ്റാടി മരത്തിന്റെ ചോട്ടിൽ ഹേമയുടെ അരിക് ചേർന്ന് ഇരുന്ന മോഹന്റെ കരം ഗ്രഹിച്ച ഹേമ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, "പഴുതാര വേണ്ടെന്നേ പറഞ്ഞുള്ളു .... മീശ വേണ്ടെന്നല്ല "
തുടർന്ന് ഹേമയുടെ കടക്കണ്ണേറു മോഹന് വല്ലാതെ ഇഷ്ടമായി.
ഹേമയെ വരിഞ്ഞുമുറുക്കി ആലിംഗനം ചെയ്ത് ആ മാന്തളിർ ചുണ്ടിൽ ഒളിച്ചു വെച്ച തേൻ മൊത്തികുടിക്കാൻ മോഹൻ ഒരു വേള കൊതി കൊണ്ടെങ്കിലും അടക്കി വെച്ചു.................................................................................................
........ കോളേജ് വിദ്യാഭ്യസത്തിന് ശേഷം സെൽഫോണിലൂടെ മോഹന്റെയും ഹേമയുടെയും പ്രണയം പൂത്തു തളിർത്തു.........................
.................................. മോഹൻ ഇതിനിടെ നല്ല നിലയിൽ C A പാസായി ഹൈദരാബാദിൽ ഒരു MNC യിൽ ഫിനാൻസ് മാനേജർ ആയി ജോലി നേടി......................................................................
അര മനസ്സുമായി നിന്ന വീട്ടുകാരെ നിര്ബന്ധിച്ചാണ് "പെണ്ണുകാണൽ " ചടങ്ങിന് കൊണ്ട്പോയത്.
മോഹന്റെ ഡാഡി, അങ്കിൾ, സിസ്റ്റർ, സിസ്റ്ററുടെ ഹസ്സ്..... ഇവരായിരുന്നു മോഹനെ കൂടാതെ ഉണ്ടായത്..
എല്ലാരും മികച്ച ഫോമിലായിരുന്നു.
ഫ്രഞ്ച് തടിയൊക്കെ ആയി അൾട്രാ ഫോമിലായിരുന്നു, മോഹൻ...
വന്നവരുടെ നിലയും വിലയും അറിയണമെങ്കിൽ മോഹന്റെ സിസ്റ്റർ ഒരാളെ കണ്ടാൽ മതിയാവും...
ഇസ്തിരിക്കിട്ട മുടി ബോബ് ചെയ്ത് മുഖത്തിന്റെ ഇരു വശത്തുമായി ഇട്ടിരിക്കുന്നു.
ഐ ബ്രോസ് നന്നായി ത്രെഡ് ചെയ്ത് ഷേപ്പ് വരുത്തിയത് ഒറ്റ നോട്ടത്തിൽ അറിയാം.
മനോഹരമായ നാസികയിൽ അധികം
💬 Comments
View all comments