0%

Chapter Title : ഹേമലത എന്റെ മേമ [കർണ്ണൻ]

Author : kkstories Read All Parts 340.3K

തോന്നുന്നു.....!

ഒരു തോർത്ത്‌ ഉടുത്തുകൊണ്ടു ഞാൻ കുളത്തിന്റെ രണ്ട് പടവിലെയ്ക്ക് ഇറങ്ങിയ ശേഷം തിരിഞ്ഞു ചേച്ചിയെ നോക്കി.....!

"ചേച്ചി ഇനി പൊയ്ക്കോ പണിയുണ്ടാവില്ലേ."..!!!

എന്നെ തന്നെ നോക്കികൊണ്ടിരുന്ന ലിസി ചേച്ചിയെ നോക്കി ഞാൻ പറഞ്ഞു....!

"ഓഹ്.. എന്റെ പണിയൊക്കെ കഴിഞ്ഞതാന്നെ.... പുല്ലരിയണം.... രണ്ട് നേരം കറവ കഴിഞ്ഞ് തീറ്റയും കൊടുക്കണം..... അത്രേ ഉള്ളു"..!!!

അതും പറഞ്ഞവർ പടവിലെയ്ക്കിരുന്നു....കുളത്തിൽ എന്റെ നെഞ്ചോളം വെള്ളമുണ്ടായിരുന്നു.അത് പോലെ തന്നെ നല്ല തണുപ്പും......ആദ്യമൊന്നു കിടുകിടുത്തു പോയെങ്കിലും ഒന്ന് മുങ്ങി നിവർന്നപ്പോ അതങ്ങു മാറി കിട്ടി....!

ലിസി ചേച്ചിയുടെ മുന്നിൽ നിന്നു കുളിയ്ക്കാൻ ആദ്യമൊക്കെ എനിക്ക് നല്ല ചമ്മൽ തോന്നിയിരുന്നു.....എന്നാൽ കുറച്ചു സമയം സംസാരിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ആ പ്രേശ്നമൊക്കെ അങ്ങ് മാറി കിട്ടി.....!

അവർ നല്ല ഹ്യൂമർ സെൻസുള്ള സ്ത്രീയാണെന്നു എനിക്ക് മനസ്സിലായി..... എന്റെ ഓരോ കോഴിക്കോടൻ ചളികളും അവർ ആസ്വദിച്ചു ചിരിച്ചുകൊണ്ടാണ് കേട്ടത്..... കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങൾ നല്ല കൂട്ടായി....!

"എന്റെ കണ്ണാ ഇനി ഇക്കൂട്ട് തമാശകളൊന്നും പറഞ്ഞേക്കല്ലേ...... മാതാവേ എനിക്കിനി ചിരിക്കാൻ മേല...... വെറുതെ പള്ളിയിൽ കൂട്ടമണി അടിപിയ്ക്കല്ലേ"..!!!

പടവിൽ കയറിനിന്നു ദേഹത്ത് സോപ്പ് പത്പിച്ചുകൊണ്ടിരിക്കെ ഞാനടിച്ച കോമഡി കേട്ടു പൊട്ടിച്ചിരിക്കുന്നതിനിടയിൽ അവർ എത്തി വലിഞ്ഞു എന്റെ കവിളിൽ മെല്ലെയൊന്നു തല്ലി....!

"ചേച്ചിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്"..!!!

അവരെ കുറിച്ച് കൂടുതൽ അറിയാൻ എനിക്ക് ഒരു ജിജ്ഞാസ തോന്നി....!

"ഇവിടുത്തെ പോലെ തന്നെ അപ്പച്ഛൻ...അമ്മച്ചി.....എന്റെ സ്വന്തം അല്ലാട്ടോ..... ഇച്ചായന്റെ... രണ്ടിനും കണ്ണും ചെവിയുമൊന്നും കേൾക്കത്തില്ലന്നെ....പിന്നെയുള്ളത് എന്റെ മോളാ... അങ്ങനെ ഞങ്ങള് നാല് പേര്"..!!!

അവർ മനോഹരമായൊന്നു ചിരിച്ചു....
മോളെന്നു

💬 Comments

View all comments