0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 883.5K

വച്ചു...! ആട്ടേ..ഇത്രേം കള്ളത്തരങ്ങൾ പറഞ്ഞ് ഈ രാത്രി തന്നെ തിരിച്ചു വരാൻ തോന്നാനുള്ള കാരണം എന്താണാവോ...! എത്ര ആലോചിച്ചിട്ടും അത് മാത്രം എനിക്ക് മനസ്സിലായില്ല..!"!

അവർ വീണ്ടും എൻ്റെ നേരെ തല ചെരിച്ചു...!

ഞാനൊരു നിമിഷം ഒന്ന് പതറി. ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും സത്യം സത്യമായി പറയുമ്പോൾ അതവരിൽ ഏതു രീതിയിൽ പ്രതിഫലിക്കുമെന്ന ഒരു അങ്കലാപ്പ് ഉള്ളിലുണ്ട്...!

"അത് പിന്നെ...അവിടെ നിന്നാൽ ശരിയാവില്ല... തൊട്ടു താഴെ ഒരു മരണം നടന്നതല്ലേ...അതുകൊണ്ടാ..!"!!

പെട്ടെന്ന് തോന്നിയതങ്ങലക്കുകയായിരുന്നു. പറഞ്ഞു കഴിഞ്ഞപ്പോൾ തോന്നി വേണ്ടായിരുന്നു എന്ന് . ഉള്ളതങ്ങു പറഞ്ഞാ മതിയായിരുന്നു.എന്നായാലും മേമ അതറിയും...!

"അപ്പൊ മരണത്തെ പേടിച്ചു പോന്ന ആൾ ഞാൻ വിളിച്ചപ്പോ ഫ്രണ്ട്സിൻ്റെ കൂടെയാണെന്ന് കള്ളം പറഞ്ഞതെന്തിനാ..? ഇങ്ങോട്ട് വരുന്ന കാര്യവും മറച്ചു വച്ചല്ലോ..."!

"അത്..പിന്നെ..!"!!

ഞാൻ വാക്കുകൾക്കായി പരതി...!

"ഉം..പറ...പിന്നെ..?"!!

മേമയ്ക്ക് ആ കാരണം അറിഞ്ഞേ തീരൂ...!

ഞാൻ ഒരു തയ്യാറെടുപ്പ് നടത്തി. എന്ത് വേണമെങ്കിലും നടന്നോട്ടെ...ഞാനത് പറയാൻ പോകുകയാണ്. ഒളിച്ചുവച്ചു വളർത്താൻ പറ്റുന്ന ഒരു വികാരമല്ല അത്. പടർന്ന് പന്തലിക്കാനുള്ളതാണ്...!

"അത് ..മേമേ..!!"

“ങ്ഹാ...പോരട്ടെ..!!"

രഹസ്യച്ചെപ്പ് തുറന്നു കേൾക്കാനുള്ള ആവേശം മേമയുടെ സ്വരത്തിൽ പ്രകടമായി...!

ധൈര്യം സംഭരിച്ചുകൊണ്ട് ഞാൻ ഒന്ന് മുരടനക്കി...!

"എനിക്ക് വല്ലാതെ മിസ്സ് ചെയ്‌തു മേമേ..!"!

എന്റെ ശബ്ദം വല്ലാതെ തരളമായിപ്പോയിരുന്നു...!

"ഏഹ്...എന്ത്..ഒന്നൂടെ പറ..!!"!

മേമ മനസ്സിലാവാത്തപോലെ എൻ്റെ നേരെ തല ചെരിച്ചു...!

ആ നോട്ടവും ചോദ്യവും തന്നെ മതിയായിരുന്നു എൻ്റെ എല്ലാ ഭയവും പോകാൻ. അതോടൊപ്പം ഉള്ളിലെ അണകെട്ടി നിന്ന വികാരം തുറന്നു വിടാൻ പോകുന്നതിൻ്റെ ത്രില്ലും കൂടെ ചേർന്നപ്പോൾ മനസ്സങ്ങു നിറഞ്ഞു

💬 Comments

View all comments