Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]
പറഞ്ഞു...!
"ഏഹ്...അപ്പൊ സമരം കഴിഞ്ഞോ..?!!"
എന്റെ ശബ്ദത്തിൽ അറിയാതൊരു അതൃപ്‌തി നിറഞ്ഞുപോയിരുന്നു...!
"എന്നോടാണോ ചോദിക്കുന്നെ... നീ തന്നെയല്ലേ പറഞ്ഞത്..!"!
"ഞാൻ എന്ത് പറഞ്ഞു..??"!
സംഗതിയുടെ കിടപ്പുവശം മനസ്സിലാവാതെ ഞാൻ കണ്ണുമിഴിച്ചു...!
"കാലത്ത് സൊസൈറ്റിയിൽ പോണം അത് കഴിഞ്ഞ് കുരുമുളകിന് വളമിടണം..പിന്നെ.. പിന്നെന്തൊക്കെയാ..? ഞാൻ മറന്നു..!!"
പരിഹാസച്ചുവ നിറഞ്ഞ ഒരു ചിരി കേട്ടു...!
ഒരു മിന്നലടി പോലെ എനിക്ക് കാര്യം കത്തി, അമ്മ മേമയെ വിളിച്ചു കാണും .മേമ ഈ പറഞ്ഞതൊക്കെ ഇന്ന് തന്നെ തിരിച്ചു പോരാനായി ഞാൻ അമ്മയോട് പറഞ്ഞ കാര്യങ്ങളാണ്...!
എന്റെ ഉള്ളു കാളി, മേമയിൽ നിന്നും ഞാൻ പറഞ്ഞതെല്ലാം കള്ളങ്ങളാണെന്ന് അമ്മയറിഞ്ഞാൽ..! ഇത്രയും തിരക്കിട്ട് പോരാനുള്ള കാരണത്തെക്കുറിച്ച് അമ്മ ചിന്തിച്ചാൽ...!
"അയ്യോ മേമ അമ്മയെ വിളിച്ചിരുന്നോ..?"!
ഞാൻ ഒരു ആന്തലോടെ ചോദിച്ചു...!
"എന്തേ...എന്തേലും കുഴപ്പമുണ്ടോ..?!"!
ആ പരിഹാസത്തിന് ഒട്ടും കുറവില്ല...!
"അതല്ല...പിന്നെ...ഞാൻ..!"!
ഞാനൊന്ന് പരുങ്ങി..!
"മിസ്സ് കോൾ കണ്ടിട്ട് അവൾ വിളിച്ചിരുന്നു. അപ്പോഴല്ലേ ഓരോന്ന് കേട്ടത്..! രണ്ടു ദിവസം കഴിഞ്ഞാലും വരില്ലെന്ന് പറഞ്ഞവൻ രാത്രി തന്നെ തിരിച്ചുന്ന് ..അടഞ്ഞു കിടക്കുന്ന സോസൈറ്റിൽ പാൽ കൊടുക്കാനുണ്ടത്രേ..."!!
മേര ഉച്ചത്തിലൊന്നു ചിരിച്ചു...!
"മേമ അത്. അതമ്മയോട് പറഞ്ഞോ..?!"!
ഞാനൊരു ഉൾഭയത്തോടെ ചോദിച്ചു...!
'പേടിക്കണ്ട...കള്ളത്തരങ്ങളൊക്കെ അങ്ങനെത്തന്നെ ഉണ്ട് ഞാനായിട്ട് ഒന്നും
പൊളിച്ചിട്ടില്ല...!"
ആ സ്വരം ഒന്ന് മയപ്പെട്ടു....!
എനിക്കപ്പോഴാണ് ശ്വാസം നേരെ വീണത്. നിറഞ്ഞ സ്നേഹത്തോടെ ഞാൻ മുന്നോട്ടു നിരങ്ങി ആ ശരീരത്തോട് പൂർണ്ണമായും പറ്റിച്ചേർന്നിരുന്നു. കള്ളത്തരങ്ങൾ പറഞ്ഞിട്ടും എന്നെ സംരക്ഷിച്ചു പിടിക്കാനുള്ള ആ കരുതൽ ശരിക്കും മനസ് നിറച്ചു കളഞ്ഞിരുന്നു...!
"താങ്ക്‌സ്..!!!"!
ഞാനാ കാതോരം മന്ത്രിച്ചു...!
"ഓ..വരവ്
💬 Comments
View all comments