0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 346395

കയറി കതകടയ്ക്കുന്നത് വരെ കാത്തു..."

"കുറുമ്പ് വല്ലാതെ കൂടുന്നുണ്ട് നിനക്ക്....എന്താ നീ അച്ഛനോട് പറഞ്ഞെ...?!!"!

ശബ്ദം താഴ്ത്തി കണ്ണുകൾ ചുരുക്കി ദേഷ്യം അഭിനയിച്ചുകൊണ്ട് അവരെൻ കൈവണ്ണയിൽ അമർത്തി നുള്ളി...!

വേദനിച്ചെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല...!

"പ്രായത്തിൽ മൂത്തവരോട് കള്ളം പറയാൻ പാടില്ല മേമേ..അതോണ്ടല്ലേ..!"!!

ഞാനൊരു കള്ളച്ചിരിയോടെ നുള്ള് കിട്ടിയ ഭാഗം അമർത്തിത്തടവി...!

"ആഹാ..അപ്പൊ ചേച്ചിയും ചേട്ടനുമൊക്കെ നിൻ്റെ ഇളയതാണോ..!"!!

ആ മുഖം പരിഹാസത്താൽ കോടി...!

"അത് പിന്നെ....ഒരു നല്ല കാര്യത്തിനല്ലേ..!!"!!

"ഓഹോ..ഇതാണോ നല്ല കാര്യം..?!"!!

ചുണ്ട് കൊട്ടിക്കൊണ്ട് അവർ മുഖം വെട്ടിച്ചു. അതൊക്കെ വെറും നാട്യം മാത്രമാണെന്ന് ആ മുഖത്ത് തന്നെ ഒട്ടിച്ചു വച്ചിട്ടുണ്ടായിരുന്നു...!

ഞാൻ മെല്ലെ ആ കരം കവർന്നു. ശേഷം നിറഞ്ഞ സ്നേഹത്തോടെ ആ കണ്ണുകളിലേക്കും നോക്കി..!

"അവരോടൊക്കെ കള്ളം പറഞ്ഞാലെന്താ...ഞാനെൻ്റെ മേമയോട് സത്യം മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ..!!!"

ആ വാക്കുകൾ മേമയുടെ കണ്ണുകളിലൊരു പിടച്ചിലുണ്ടാക്കി. അത് മറച്ചു പിടിക്കാനെന്ന പോലെ പെട്ടെന്നവർ കൈ വലിച്ചെടുത്തു...!

"ആളെ മയക്കാൻ ഇത്രേം കഴിവുള്ള ഒരാള്..എന്റമ്മോ..!!"

ആ ചുണ്ടിന്റെ കോണിൽ ഒരു നേർത്ത പുഞ്ചിരി ഉടലെടുത്തത് ഞാൻ കണ്ടു. ആ പരിഹാസത്തിനു മേലെയായി അതെന്നിലേക്ക് തറഞ്ഞിറങ്ങി...!

"പോയി മാറ്റി വാ...ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ...!"

ആഴ്ന്നിറങ്ങുന്ന നോട്ടത്തോടെ പറഞ്ഞുകൊണ്ട് അവർ അടുക്കളയുടെ നേരെ തിരിഞ്ഞു...!

"ഇല്ല...പക്ഷെ ആദ്യം ഒന്ന് കുളിക്കണം...അടിവാരം വരെ ഒറ്റ നിൽപ്പായിരുന്നു..!"

മേമ തിരിഞ്ഞ് ഒരു നിമിഷം എന്നെ സാകൂതം നോക്കി...!

"ഉം..വാ...വെള്ളം ചൂടാക്കിത്തരാം..!!"

ആ പതിഞ്ഞസ്വരത്തിൽ സ്നേഹത്തിൻ്റെ അനുരണനങ്ങൾ പടർന്നിരുന്നു...!

ഞാൻ വേഗം മുകളിൽ ചെന്ന് ഡ്രസ്സൊക്കെ അഴിച്ചെറിഞ്ഞ് ഒരു ലുങ്കി എടുത്തുടുത്ത് താഴേയ്ക്ക് വന്നു...!

മേമ അടുക്കള മുറ്റത്തുള്ള അടുപ്പിൽ തീ പിടിപ്പിക്കാനുള്ള ശ്രമമാണ്. ഞാൻ അങ്ങോട്ട് ഇറങ്ങിച്ചെന്നു...!

"നീ അതിങ്ങോട്ടെടുത്തു വെക്ക്..എനിക്ക് പൊങ്ങില്ല...!'!

മേമ ഒരു ചെറു ചിരിയോടെ കണ്ണുകൊണ്ട് ടാപ്പിന് താഴെ നിറഞ്ഞു തുടങ്ങിയിരുന്ന ചെമ്പ് കാണിച്ചു...!

തീ പിടിച്ചു തുടങ്ങിയതോടെ ഞാനതെടുത്ത് അടുപ്പിനു മുകളിൽ വച്ചു...!

"എന്തൊരു മുടിഞ്ഞ തണുപ്പാ..!!"

അടുപ്പിനടുത്ത് കുന്തിച്ചിരുന്നുകൊണ്ട് ഞാൻ പിറുപിറുത്തു...!

"വെള്ളം ചൂടാവുന്നത് വരെ ആ ടീഷർട്ട് തന്നെ ഇട്ടൂടായിരുന്നോ..!"!!

പിന്നിലെ തിണ്ണയിലിരുന്നു കൊണ്ട് മേമ ചിരിച്ചു.!!

💬 Comments

View all comments