Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]
ഞാനൊരു ചിരിയോടെയാണ് മറുപടി പറഞ്ഞത്...!
"അതിൻ്റെ കാരണമാ ഞാൻ ചോദിച്ചത്..ഇളിക്കാതെ അത് പറ..."!!
അവർ കളിയായെന്നവണ്ണം എൻ്റെ കൈവണ്ണയിൽ ഒന്ന് തല്ലി...!
ഞാൻ പെട്ടെന്ന് വേദനിച്ചിട്ടെന്ന വണ്ണം മുഖത്തൊരു ശോകഭാവം വരുത്തി. ഒരു മറുപടി ആലോചിക്കാൻ ഒരല്പം സമയം കിട്ടാനായിരുന്നു. ആ പ്രകടനം. എന്നാൽ മേമ അത് ഒട്ടും കാര്യമാക്കിയതേയില്ല...!
കാര്യമറിയാതെ പിന്മാറില്ല എന്നൊരു ഭാവമായിരുന്നു അവരുടെ മുഖത്ത്...!
ഞാനാകെ പെട്ടു..ചുമ്മാ എന്തെങ്കിലും പറഞ്ഞാ അവർ വിശ്വസിക്കില്ല. തക്കതായ ഒരു കള്ളം കാരണമായി പറയണം. എന്ത് പറയും....!
പെട്ടെന്ന് തലയിൽ ബൾബ് മിന്നി. പ്രശ്നം സോൾവാകുമെന്ന് മാത്രമല്ല വേറെയും ഗുണങ്ങൾ ഉണ്ടായേക്കാവുന്ന ഒരു ആശയം മനസ്സിലുദിച്ചു...!
"ആലോചിച്ച് കള്ളത്തരം പറയാനാണേൽ..അറിയാല്ലോ മേമയെ..?!"!!
ചെറിയൊരു ചിരിയോടെ അവരെനിക്ക് വാണിംഗ് തന്നു....!
"അത്.. പിന്നെ...!"
പ്ലാനിന്റെ ഭാഗമായി ഞാനൊരു പരുങ്ങൽ അഭിനയിച്ചു...!
"...ഞാൻ പറയാം ..പക്ഷെ മേമ തെറ്റിദ്ധരിക്കരുത്..!"!!
മേമയുടെ മുഖത്ത് പെട്ടെന്നൊരു താല്പര്യം വന്നു. തെറ്റിദ്ധരിക്കാനും മാത്രം എന്താണാവോ പറയാൻ പോകുന്നതെന്ന ഒരു ജിജ്ഞാസ പ്രകടമായി....!
"നീ കാര്യം പറയ്..!"!!
അവർ അക്ഷമ കാണിച്ചു....!
"അത്..പിന്നെ..ഇന്നലെ മേമ എനിക്ക് ഒരു സാധനം തന്നില്ലല്ലോ..അതാ..."
ഞാൻ ഒരു പരുങ്ങലോടെ പറഞ്ഞു കൊണ്ട് എങ്ങോട്ടെന്നില്ലാതെ നോട്ടം മാറ്റി...!
എനിക്കറിയാമായിരുന്നു...അവർക്ക് ഏറ്റവും വിശ്വസനീയമായ ഒരു കാര്യമാണ് ഞാൻ അവതരിപ്പിക്കുന്നത്. വിഷയം ദിശ തിരിച്ചു വിടാൻ ഇതിലും നല്ല ഐഡിയ സ്വപ്നങ്ങളിൽ മാത്രം...!
പ്രതീക്ഷിച്ചപോലെ പെട്ടെന്നൊരു ചിരി കേട്ടു. നോട്ടം ആ മുഖത്തേക്ക് മാറ്റിയപ്പോൾ അവർ പെട്ടെന്ന് ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ചിരി ഒതുക്കിക്കളഞ്ഞു...!
"അതെന്തു സാധനം... വറുത്ത മീനാണോ..!"!!
ആ കുസൃതി നിറഞ്ഞ സംശയത്തോടെ അവർ എന്നെ നോക്കി...!
"ഒന്ന് പോയെ....മനസ്സിലാവാത്തപോലെ..."!!
ഞാൻ കെറുവ് കാണിച്ചു കൊണ്ട് ചിരിച്ചു....!
"മനസ്സിലാവാഞ്ഞിട്ടല്ലേ ചോദിക്കുന്നെ... നീ പറ..എന്താന്നു വച്ചാ..."!!
"ഉരുളല്ലേ...ഉമ്മയുടെ കാര്യമാണ് പറയുന്നതെന്ന് മനസ്സിലാവാഞ്ഞിട്ടൊന്നുമല്ലല്ലോ..!!"!!
ധൈര്യം സംഭരിച്ച് ഞാനങ്ങു കാച്ചി...!
പ്രതീക്ഷിച്ചതാണെങ്കിലും എൻ്റെ വായിൽ നിന്നും ഉമ്മയെന്നു കേട്ടപ്പോൾ അവർ ചെറുതായൊന്നു പതറി. എന്നാൽ വളരെ വേഗം തന്നെ സമചിത്തത കൈവരിച്ചുകൊണ്ട് ഉറക്കെ ചിരിച്ചു...!
"ഉമ്മയോ...അയ്യേ...ഈ ഒരൊറ്റ ചിന്തയേയുള്ളൂ നിനക്ക്..?!!"!!
മനോഹരമായ ചിരിയ്ക്കിടയിലും പരിഹാസശരമെയ്‌തുകൊണ്ട് അവർ മുഖം ചുളിച്ചു
💬 Comments
View all comments